എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്ത് കേരളത്തില്‍ യു.ഡി.എഫ്
തിരുവനന്തപുരം/ ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍ യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചനം.
കൂടുതല്‍ സര്‍വേകളിലും യു.ഡി.എഫിന് 15 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. എല്‍.ഡി.എഫിന് മൂന്നു മുതല്‍ അഞ്ച് വരെ സീറ്റുകള്‍ ലഭിക്കുമെന്നും ഭൂരിപക്ഷ സര്‍വേകളും പ്രവചിക്കുന്നു. ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് ചില സര്‍വേകള്‍ പറയുമ്പോള്‍ സീറ്റ് നേടില്ലെന്ന് ഒരു സര്‍വേ പ്രവചിക്കുന്നു. ടൈംസ് നൗ, ടുഡെയ്‌സ് ചാണക്യ, ഇന്ത്യാ ടുഡെ, ന്യൂസ് നേഷന്‍, ന്യൂസ് 18 എന്നീ സര്‍വേകളാണ് കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ചത്.
കേന്ദ്രത്തില്‍ എന്‍.ഡി.എ ഭരണം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ടൈംസ് നൗ -സി.എന്‍.എക്‌സ് എന്‍.ഡി.എക്ക് 306 സീറ്റുകളില്‍ സാധ്യത കല്‍പ്പിച്ചപ്പോള്‍ എന്‍.ഡി.ടി.വി 300 സീറ്റുകളാണ് പ്രവചിച്ചത്. യു.പി.എക്ക് 127 സീറ്റ് ലഭിക്കുമെന്ന് എന്‍.ഡി.ടി.വിയും 132 സീറ്റ് നേടുമെന്ന് ടൈംസ് നൗവും പ്രവചിച്ചു.
ബംഗാളില്‍ തൃണമൂലിന് 24 സീറ്റ് മാത്രമേ നേടാനാവൂ എന്നും ബി.ജെ.പി 14 സീറ്റുകള്‍ നേടുമെന്നും എന്‍.ഡി.ടി.വി പ്രവചിക്കുന്നു. 44 സീറ്റാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് സാധ്യത കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസിന് രണ്ടുസീറ്റില്‍ കൂടില്ലെന്നും 34 സീറ്റുകള്‍ മഹാസഖ്യം നേടുമെന്നും എന്‍.ഡി.ടി.വി പ്രവചിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."