ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട് ജില്ലയില്‍: 1164 പേര്‍ക്ക് കൊവിഡ്, 1078 പേര്‍ക്കും സമ്പര്‍ക്കം വഴി
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ജില്ലയില്‍. കേരളത്തില്‍ 8553 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 1164 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 21 പേര്‍ക്കുമാണ് പോസിറ്റീവായത്. 60 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1078 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 435 പേര്‍ക്ക് പോസിറ്റീവായി.ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9645 ആയി. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍
എന്നിവിടങ്ങളില്‍ 969 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു.പുതുതായി വന്ന 969 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 28000 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,06,027 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.പുതുതായി വന്ന 516 പേര്‍ ഉള്‍പ്പെടെ 3612 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 325 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
7194 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3,89,879 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3,86,876 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,64,905 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3003 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 268 പേര്‍ ഉള്‍പ്പെടെ ആകെ 3674 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 502 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും, 3094 പേര്‍ വീടുകളിലും, 78 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 41391പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ചികിത്സയിലായിരുന്ന 402 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."