ഫുള്‍സ്ലീവ് ചുരിദാര്‍ ധരിച്ചതിന് വിദ്യാര്‍ഥിനിയെ തടഞ്ഞു; നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ ബഹളം
കണ്ണൂര്‍: ഫുള്‍സ്ലീവ് ചുരിദാര്‍ ധരിച്ച് നീറ്റ് പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ തടഞ്ഞതിനെ തുടര്‍ന്നു പരീക്ഷാ കേന്ദ്രത്തിനു മുന്നില്‍ ബഹളം.
ഇന്നലെ രാവിലെ 9.45ഓടെ കണ്ണൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രമായ ആര്‍മി സ്കൂളിനു മുന്നിലായിരുന്നു ബഹളം.
പരീക്ഷ എഴുതാനെത്തിയ പാനൂര്‍ സ്വദേശിനിയെ സെക്യൂരിറ്റി ഗേറ്റിലുണ്ടായിരുന്ന സൈനികര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
ഫുള്‍സ്ലീവ് ചുരിദാര്‍ ധരിച്ചവരെ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ നിയമമില്ലെന്ന് അറിയിച്ചെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല.
ഒടുവില്‍ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ അറിയി ച്ചതിനെ തുടര്‍ന്ന് എ.ഡി.എം മുഹമ്മദ് യൂസഫ് സ്കൂള്‍ അധികൃതരെ ബന്ധപ്പെട്ടതോടെ 10.15ന് പ്രിന്‍സിപ്പലെത്തി പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആയിഷയ്ക്ക് 15 മിനുട്ട് അധികസമയം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."