ആഗോള തലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്നരക്കോടി കടന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരകോടി കടന്നു. ഇതുവരെ 3,51,21,850 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണം 10,37,520 ആയി ഉയര്‍ന്നു. 2,61,16,755 പേര് ഇതുവരെ രോഗമുക്തി നേടി.
അമേരിക്കയില്‍ തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍. 76 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. 2,14,277 പേരാണ് യു.എസില്‍ ഇതിനകം മഹാമാരി ബാധിച്ച് മരിച്ചത്.
ഇന്ത്യയാണ് രണ്ടാമതുള്ളത്. ഇന്ത്യയില്‍ ആകെ കൊവിഡ് മരണം 1,01,782 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 65,49,374 ആയും ഉയര്‍ന്നു.
രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തോടടുക്കുകയാണ്. ഇതുവരെ 49,06,833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 1,46,011 ആയി. റഷ്യ, കൊളംബിയ, പെറു, അര്‍ജന്റീന, സ്പെയിന്, മെക്സിക്കോ എന്നിവയാണ് പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."