HOME
DETAILS

മൂന്നാര്‍: ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്ന് മുഖ്യമന്ത്രി

  
backup
May 07 2017 | 22:05 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf

തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുന്നണി പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും മാധ്യമ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജീര്‍ണത ബാധിച്ചെന്ന ആരോപണം ശരിയല്ല. ജീര്‍ണതയുണ്ടെങ്കില്‍ അത് എല്ലായിടത്തുമുണ്ട്. അതില്‍ കുറച്ചെങ്കിലും കുറവ് വനങ്ങളോടു ചേര്‍ന്ന പ്രദേശങ്ങളിലായിരിക്കും.
നഗരപ്രദേശങ്ങളില്‍ ജീര്‍ണതയ്ക്കു സാധ്യത കൂടുതലാണ്. കൈയേറ്റം ഒഴിപ്പിക്കല്‍ വിഷയത്തില്‍ മാധ്യമങ്ങളുടെ അനാവശ്യ താല്‍പ്പര്യം ദുരുദ്ദേശപരമാണ്. ഉദ്യോഗസ്ഥരെ എങ്ങനെ ഉപയോഗിക്കണമെന്ന് സര്‍ക്കാരിനറിയാം. മൂന്നാറില്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സംബന്ധിച്ച് വേണ്ടാത്ത പ്രതീതിയുണ്ടാക്കാന്‍ ശ്രമിച്ചത് ശരിയല്ല. അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കാനായിരിക്കും ഉപകരിക്കുക.
സര്‍ക്കാരും ഉദ്യോഗസ്ഥരും ഏകീകരിച്ച നീക്കമാണ് മൂന്നാറില്‍ നടത്തുന്നത്. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഉദ്യോഗസ്ഥരെ തടയുന്ന സമീപനം സര്‍ക്കാരിനില്ല. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങളോടുള്ള അതൃപ്തിയും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയിലെ ചില പാകപ്പിഴവുകള്‍ ചൂണ്ടിക്കാട്ടിയ മാധ്യമപ്രതിനിധിയോട് നിങ്ങള്‍ പുറത്തുനടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൈയേറ്റക്കാര്‍ക്ക് രാഷ്ട്രീയകക്ഷികളുടെ സഹായം ലഭിക്കുന്നുണ്ടെന്ന് മാധ്യമ പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. കൈയേറ്റ ഭൂമിയില്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങളും നീക്കംചെയ്യണം. ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണം. ഭരണമുന്നണിയിലെ തര്‍ക്കങ്ങള്‍ ഒഴിപ്പിക്കല്‍ നടപടിയെ ബാധിക്കരുതെന്നും അവര്‍ പറഞ്ഞു.
കൈയേറ്റക്കാരോട് സര്‍ക്കാര്‍ ഒരുതരത്തിലും ദയ കാണിക്കുകയില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചില നിയമങ്ങളില്‍ ഭേദഗതി വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ പ്രകൃതിക്കു ദോഷംവരുത്തുന്ന അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മറ്റുള്ള നിര്‍മാണങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. റവന്യൂ, വനസംരക്ഷണ നിയമങ്ങള്‍ കര്‍ശനമാക്കണം.
രാഷ്ട്രീയക്കാരുടെയും മതസംഘടനകളുടെയും കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കവയിത്രി സുഗതകുമാരി ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago