HOME
DETAILS
MAL
തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രം അടച്ചുപൂട്ടിക്കണം: വിമന്‍ ഇന്ത്യ മൂവ്മെന്റ്
backup
May 19 2019 | 21:05 PM
കൊച്ചി: തൃപ്പൂണിത്തുറയിലെ ഘര്‍വാപസി പീഡനകേന്ദ്രം അടച്ചുപൂട്ടിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത് ആവശ്യപ്പെട്ടു. ആര്.എസ്.എസിന്റെ കീഴില്‍ ആര്ഷവിദ്യാകേന്ദ്രം എന്ന പേരില്‍ നടത്തിവന്നിരുന്ന ഘര്‍വാപസി പീഡനകേന്ദ്രം സാധനശക്തികേന്ദ്രം എന്ന പേരില്‍ പുനരാരംഭിച്ചിരിക്കുകയാണ്. മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ പെണ്‍കുട്ടികളെ ഇവിടേക്കെത്തിക്കുകയും ശാരീരിക പീഡനങ്ങളടക്കമുള്ള അക്രമങ്ങള്‍ നടത്തുകയുമാണ്.
കൃത്യമായ തെളിവുകളുണ്ടായിട്ടും സ്ഥാപനത്തിനെതിരേ യാതൊരു നടപടിയും കൈക്കൊള്ളാത്ത സര്‍ക്കാര്‍ സംഘ്പരിവാറുമായുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."