തെലങ്കാന തെരഞ്ഞെടുപ്പ്: ജ്യോതിഷ പ്രവചനം നടത്താനാകില്ലെന്ന് ഒ.പി റാവത്ത്
ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ജ്യോതിഷ പ്രവചനം നടത്തി തീരുമാനിക്കാന്‍ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനര്‍ ഒ.പി റാവത്ത്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍, മിസോറം സംസ്ഥാനങ്ങള്‍ക്കൊപ്പം നടത്താന്‍ കഴിയുമോയെന്ന കാര്യം ആലോചിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് എന്ന് നടത്തണമെന്നതുസംബന്ധിച്ച് ജ്യോതിഷ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാകില്ല.
തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം അവിടത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിനുശേഷമേ നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാന്‍ കഴിയൂ. താമസിയാതെ തെലങ്കാന സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും ഒ.പി റാവത്ത് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മന്ത്രിസഭാ യോഗശേഷം സര്‍ക്കാരിനെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട കത്ത് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖര റാവു കൈമാറിയത്. സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍, പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ കാവല്‍ സര്‍ക്കാരായി തുടരാന്‍ ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."