HOME
DETAILS

'സര്‍ഗഭൂമിക'യില്‍ ഇടമില്ലാത്തതാര്‍ക്ക്:  ആര്‍.എല്‍.വി രാമകൃഷ്ണന്റെ വാദങ്ങള്‍ ബലപ്പെടുന്നു

  
backup
October 05 2020 | 00:10 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d
 
 
 
സ്വന്തം ലേഖകന്‍
തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ വാദങ്ങള്‍ ബലപ്പെടുന്നു. കഴിഞ്ഞദിവസം രാത്രി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനുപുറകെ അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അറിയിച്ചുകൊണ്ടുള്ള ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയുടെ ഫോണ്‍സംഭാഷണം പുറത്ത്. അപേക്ഷ നല്‍കാന്‍ താന്‍ പറഞ്ഞെന്ന വാദം കള്ളമാണെന്നും രാമകൃഷ്ണന് മറ്റെന്തോ ഉദ്ദേശമുണ്ടെന്നുമായിരുന്നു കെ.പി.എ.സി ലളിത ശനിയാഴ്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഫോണ്‍സംഭാഷണം പുറത്തുവന്നതോടെ സംഗീത നാടക അക്കാദമിയില്‍ ദളിത് വിവേചനമെന്ന ആരോപണം ബലപ്പെടുകയാണ്. കൊവിഡ് സാഹചര്യത്തില്‍ അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് ആശ്വാസമെന്ന നിലയിലാണ് അക്കാദമിയുടെ നേതൃത്വത്തില്‍ സര്‍ഗഭൂമിക എന്ന ഓണ്‍ലൈന്‍ പരിപാടി തുടങ്ങിയത്. ഇതറിഞ്ഞാണ് കലാഭവന്‍ മണിയുടെ സഹോദരനും നടനും നൃത്തകലാകാരനുമായ ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി അക്കാദമിയിലെത്തിയത്.
എന്നാല്‍, അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായരില്‍ നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നപ്പോഴാണ് രാമകൃഷ്ണന്‍ ചെയര്‍പേഴ്‌സണായ കെ.പി.എ.സി ലളിതയുമായി ബന്ധപ്പെട്ടത്. രാമകൃഷ്ണനോട് അപേക്ഷ അയക്കാനും സെക്രട്ടറിയോട് താന്‍ സംസാരിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞതായി ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. അവസരം നിഷേധിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി അക്കാദമിക്കു മുന്നില്‍ രാമകൃഷ്ണന്‍ കുത്തിയിരുപ്പ് സമരമടക്കമുള്ള പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും രാമകൃഷ്ണന്‍ പരാതി നല്‍കുകയും സി.പി.എം പോഷകഘടകങ്ങളായ പുരോഗമന കലാസാഹിത്യ സംഘവും പട്ടികജാതി ക്ഷേമസമിതിയും വിമര്‍ശനവുമായി മുന്നോട്ടുവരികയും ചെയ്ത സാഹചര്യത്തിലാണ് രാമകൃഷ്ണനെ പൂര്‍ണമായും തള്ളിപ്പറഞ്ഞ് കെ.പി.എ.സി ലളിത രംഗത്തെത്തിയത്. ഇതിനുപിന്നാലെ ചെയര്‍പേഴ്‌സണ്‍ കൂറുമാറിയെന്ന് കാണിച്ച് രാമകൃഷ്ണന്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചിരുന്നു. 'കെ.പി.എ.സി ലളിതയുമായി ഞാന്‍ എട്ടോളം തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അപേക്ഷ കൊടുക്കുന്നതു മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രിയും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. വീണ്ടും എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഞാന്‍ സര്‍ക്കാരിനെതിരേ ഒന്നും ചെയ്തിട്ടില്ല.  ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ്. പു.ക.സയിലെയും പി.കെ.എസിലെയും അംഗമാണ്' എന്നുള്ള കുറിപ്പ് സമൂഹമാധ്യമത്തില്‍ വന്നതിനുപിന്നാലെയാണ് അമിതഅളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ അബോധാസ്ഥയില്‍ രാമകൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സംഗീതനാടക അക്കാദമിയുടെ ദളിത് വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെതിരേ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  24 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  24 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  24 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  24 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  24 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  24 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  24 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  24 days ago