HOME
DETAILS

സിന്‍ജിയാങ് ക്യാംപില്‍ ഉയിഗൂര്‍  വംശജന്‍ മരിച്ചത് സ്ഥിരീകരിച്ച് ചൈന

  
backup
October 05 2020 | 00:10 AM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%af%e0%b4%be%e0%b4%99%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89
 
 
 
ബെയ്ജിങ്: സിന്‍ജിയാങ്ങിലെ തടവറയ്ക്കു സമാനമായ ക്യാംപില്‍ ഉയിഗൂര്‍ മുസ്‌ലിം മരിച്ചത് ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന. അബ്ദുല്‍ ഗഫൂര്‍ ഹാഫിസ് എന്നയാളാണ് മരിച്ചതെന്ന് യു.എന്നിനെ അറിയിക്കുകയായിരുന്നു. 2019 ഏപ്രിലില്‍ ഇയാളെ കാണാതായതായി കാണാതായവര്‍ക്കു വേണ്ടിയുള്ള യൂ.എന്‍ ഏജന്‍സി രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഈമാസം വരെ ചൈന പ്രതികരിച്ചിരുന്നില്ല. കാഷ്ഗറില്‍ നിന്നുള്ള മുന്‍ ഡ്രൈവറായ ഗഫൂര്‍ രണ്ടുവര്‍ഷം മുമ്പ് ന്യൂമോണിയ ബാധിച്ച് മരിച്ചെന്നാണ് ചൈന പറയുന്നത്. അതേസമയം 2017 മുതല്‍ ഇദ്ദേഹം സിന്‍ജിയാങ്ങിലെ തടങ്കല്‍ ക്യാംപിലാണെന്ന് കുടുംബം ആരോപിക്കുന്നു.
സിന്‍ജിയാങ്ങിലെ 380ലധികം തടങ്കല്‍ പാളയങ്ങളിലായി 10 ലക്ഷത്തിലധികം ഉയിഗൂര്‍ മുസ്‌ലിംകളെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് യു.എന്നിന്റെ റിപ്പോര്‍ട്ട്. തീവ്രവാദവും മതാസക്തിയും കുറയ്ക്കാനുള്ള പരിശീലനക്യാംപുകളാണ് ഇവയെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഇത്തരം തടങ്കല്‍ പാളയത്തിലൂടെ ഉയിഗൂര്‍ മുസ്‌ലിംകളെ വംശഹത്യ ചെയ്യുകയാണെന്നാണ് പല പഠനങ്ങളും പറയുന്നത്. 
എല്ലാവരെയും മോചിപ്പിച്ചുവെന്ന ചൈനയുടെ വാദം തെറ്റാണെന്നും ഇപ്പോഴും തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് തുടരുന്നുവെന്നും ആസ്‌ത്രേലിയന്‍ സ്ട്രാറ്റെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ പഠനം വെളിപ്പെടുത്തുന്നു. സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍, ദൃക്‌സാക്ഷിമൊഴി, മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്. സിന്‍ജിയാങ്ങില്‍ ആയിരത്തിലേറെ മുസ്‌ലിം കള്ളികള്‍ ചൈന തകര്‍ത്തിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago