HOME
DETAILS
MAL
ആവര്‍ത്തിച്ച് പെണ്‍കുട്ടിയുടെ കുടുംബം സര്‍ക്കാരില്‍ വിശ്വാസമില്ല
backup
October 05 2020 | 00:10 AM
ലക്നൗ: ഹത്രാസ് വിഷയത്തില്‍ യു.പി സര്‍ക്കാരിനെയും അന്വേഷണ ഏജന്‍സികളെയും വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് ഇരയുടെ കുടുംബം. യു.പി പൊലിസ്, സര്‍ക്കാര്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം, സി.ബി.ഐ എന്നിവയില്‍ വിശ്വാസമില്ലെന്നു പെണ്‍കുട്ടിയുടെ മാതാവുതന്നെ വ്യക്തമാക്കി. കേസ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസ് സന്ദര്‍ശിച്ചതിനു പിന്നാലെ, കേസില്‍ സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്ത് യു.പി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതും പെണ്‍കുട്ടിയുടെ കുടുംബം തള്ളിയിട്ടുണ്ട്.
കേസന്വേഷണത്തിന്റെ ഭാഗമായി ഇരയുടെ കുടുംബത്തെ നുണപരിശോധനയ്ക്കു വിധേയമാക്കാന്‍ നിര്‍ദേശിച്ച യു.പി സര്‍ക്കാരിന്റെ നടപടിയെ പെണ്‍കുട്ടിയുടെ മാതാവ് ചോദ്യം ചെയ്തു. തങ്ങളെയല്ല പരിശോധിക്കേണ്ടതെന്നും പ്രതികളെയാണ് ഇതു ചെയ്യേണ്ടതെന്നും പ്രതികരിച്ച അവര്‍, കുടുംബത്തിനു വേണ്ടത് നീതിയാണെന്നും വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൃതദേഹം പൊലിസ് ബലമായി കൊണ്ടുപോയി കത്തിച്ചുകളഞ്ഞതിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് തന്റെ മകള്‍ക്ക് അവസാനമായുള്ള അവകാശം പോലും നിഷേധിച്ചതെന്നു ചോദിച്ച അവര്‍, ഇക്കാര്യത്തില്‍ അധികൃതര്‍ പലതും മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."