HOME
DETAILS
MAL
പരസ്പരം 'പണിഞ്ഞ് ' എന്‍.ഡി.എ കക്ഷികള്‍
backup
October 05 2020 | 00:10 AM
പാറ്റ്‌ന: ഈ മാസം 28നും നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഭരണകക്ഷിയായ എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷം. ആകെയുള്ള 243 സീറ്റുകളില്‍ ജെ.ഡി.യുവും ബി.ജെ.പിയും തുല്യ സീറ്റുകളില്‍ മത്സരിക്കാനാണ് ധാരണ. ഇതനുസരിച്ച് ഇരു പാര്‍ട്ടികളും 119 വീതം സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ബാക്കിയുള്ള അഞ്ചു സീറ്റുകളില്‍ ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും മത്സരിക്കും. എന്നാല്‍, മുന്നണിയിലുള്ള രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് ഇതുവരെ സീറ്റുകള്‍ നല്‍കിയിട്ടില്ല. ഇവര്‍ക്കുള്ള സീറ്റുകള്‍ ജെ.ഡി.യുവും ബി.ജെ.പിയും പങ്കിട്ടുനല്‍കണമെന്നു ധാരണയായിരുന്നെങ്കിലും തങ്ങള്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് എല്‍.ജെ.പി ഇന്നലെ വ്യക്തമാക്കി.
കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന് എല്‍.ജെ.പി നിലപാടെടുത്തതിനാല്‍ ജെ.ഡി.യു സമ്മതിച്ചിരുന്നില്ല.
ഇന്നലെ ബിഹാറില്‍നിന്നുള്ള ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയിലെത്തുകയും ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയില്‍വച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായാണ് എല്‍.ജെ.പിക്കു പ്രശ്‌നങ്ങള്‍. ബി.ജെ.പിയുമായി തങ്ങള്‍ക്കു പ്രശ്‌നങ്ങളില്ലെന്ന് എല്‍.ജെ.പി നേതാക്കള്‍ ഇന്നലെയും വ്യക്തമാക്കിയിട്ടുണ്ട്.
ജെ.ഡി.യു മത്സരിക്കുന്ന സീറ്റുകളിലാണ് എല്‍.ജെ.പി സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തുക. ഇതോടെ, ജെ.ഡി.യുവിന്റെ ചില സീറ്റുകളില്‍ വോട്ടുകള്‍ ഭിന്നിക്കുകയും പരാജയം സംഭവിക്കുകയും ചെയ്യും. ഇതിലൂടെ, ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നതു തടഞ്ഞ് ബിഹാറില്‍ സ്വന്തം മുഖ്യമന്ത്രിയെ കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് വിവരം.
വിഷയത്തില്‍ എല്‍.ജെ.പി നേതാവും രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്‍ പലതവണ ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു 141 സീറ്റുകളിലും ബി.ജെ.പി 102 സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. ബി.ജെ.പിക്ക് 53 എം.എല്‍.എമാരും ജെ.ഡി.യുവിന് 71 എം.എല്‍.എമാരുമാണ് നിലവില്‍ നിയമസഭയിലുള്ളത്. പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റുവിഭജനം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവാണ് സഖ്യത്തെ നയിക്കുക. കോണ്‍ഗ്രസ് 70 സീറ്റുകളിലും ആര്‍.ജെ.ഡി 144 സീറ്റുകളിലും ഇടതുപാര്‍ട്ടികള്‍ 29 സീറ്റുകളിലും മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."