സംസ്ഥാനത്തെ അഞ്ച് എന്‍ജി. കോളജുകള്‍ക്ക് അനുമതിയില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് എന്‍ജിനീയറിങ് കോളജുകള്‍ക്ക് ഇക്കൊല്ലം വിദ്യാര്‍ഥി പ്രവേശനത്തിന് അനുമതിയില്ല.
ഹിന്ദുസ്ഥാന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് കുളത്തൂപ്പുഴ, കൊല്ലം, ഇലാഹിയ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് മൂവാറ്റുപുഴ, ഫോക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി തൃശൂര്‍, മാതാ കോളജ് ഓഫ് ടെക്‌നോളജി പരവൂര്‍, ബസേലിയോസ് തോമസ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി കൂത്താട്ടുകുളം എന്നീ കോളജുകള്‍ക്കാണ് കേരള സാങ്കേതിക സര്‍വകലാശാല അനുമതി നിഷേധിച്ചത്.ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ അംഗീകാരം നേടുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഹിന്ദുസ്ഥാന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിന് ഇത്തവണ പ്രവേശനം നടത്താന്‍ കഴിയാതെപോകുന്നത്. ഇലാഹിയ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ഈ വര്‍ഷം പ്രവേശന നടപടികള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാ ന സൗകര്യം ഏര്‍പ്പെടുത്തി ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഫോക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മാതാ കോളജ് ഓഫ് ടെക്‌നോളജി, ബസേലിയോസ് തോമസ് കാത്തോലിക്കസ് കോളജ് ഓഫ് എന്‍ജിനീയറിങ് ടെക്‌നോളജി എന്നീ കോളജുകള്‍ക്ക് അംഗീകാരം നഷ്ടമായതെന്ന് സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.പത്മകുമാര്‍ വ്യക്തമാക്കി.
അഞ്ച് കോളജുകളിലെ വിദ്യാര്‍ഥിപ്രവേശനം തടഞ്ഞെങ്കിലും നിലവില്‍ ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 145 എന്‍ജിനീയറിങ് കോളജുകളാണ് ഈ അധ്യയനവര്‍ഷം പ്രവേശനടപടികളില്‍ പങ്കെടുക്കുന്നത്. ഈ കോളജുകളുടെ ലിസ്റ്റ് എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് കൈമാറിയ ശേഷം സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."