HOME
DETAILS
MAL
കെജ്രിവാള് രാജിവയ്ക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
backup
May 07 2017 | 22:05 PM
ചണ്ഡീഗഡ്: തുടര്‍ച്ചയായി അഴിമതി ആരോപണത്തില്‍ അകപ്പെടുന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാജിവയ്ക്കുകയാണ് അനുയോജ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്.
കെജ്രിവാള് തന്റെ പാര്‍ട്ടിയുടെ ആശയങ്ങള്‍ കൃത്യതയോടെ പാലിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് അധികാരത്തിലിരിക്കാന്‍ ഒരിക്കല്‍പോലും യോഗ്യതയില്ലെന്നും അമരിന്ദര്‍ സിങ് വ്യക്തമാക്കി.
കെജ്രിവാള് അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് പലഘട്ടങ്ങളിലായി വ്യക്തമാക്കിയതാണ്. പോക്കറ്റ് നിറയ്ക്കുകയെന്ന താല്പര്യം മാത്രമാണ് അദ്ദേഹത്തിനുള്ളത്.
ആം ആദ്മിയില്‍ നിന്ന് കെജ്രിവാളിനെ പുറത്താക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാവുകയാണ് വേണ്ടതെന്നും അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."