HOME
DETAILS

ഇടുക്കി അടച്ചു; ഒഴുക്കിയത് 620 കോടിയുടെ വൈദ്യുതിക്കുള്ള വെള്ളം

  
backup
September 07 2018 | 19:09 PM

idukki-adachu

തൊടുപുഴ: ജലനിരപ്പ് 2,390.98 അടിയിലെത്തിയതോടെ ഇടുക്കിയിലെ എല്ലാ ഷട്ടറുകളും അടച്ചു. അണക്കെട്ടിന്റെ തുറന്നിരുന്ന മൂന്നാം നമ്പര്‍ ഷട്ടര്‍ ഇന്നലെ ഉച്ചയ്ക്ക് 1.02 നാണ് അടച്ചത്. കഴിഞ്ഞ 29 ദിവസം കൊണ്ട് 1063.266 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. 1550.6 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇത്രയും വെള്ളം കൊണ്ട് ഉല്‍പ്പാദിപ്പിക്കാം. ശരാശരി വിലയായ നാലുരൂപ കണക്കാക്കിയാല്‍ 620 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിത്.

2017 സെപ്റ്റംബറില്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്നു കേരളം വൈദ്യുതി വാങ്ങിയത് യൂനിറ്റിന് 9.90 നിരക്കിലാണ്. ഇതുവച്ച് കണക്കുകൂട്ടിയാല്‍ 1,534.5 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമുണ്ട്. ഈ വെള്ളം എറണാകുളം, ഇടുക്കി ജില്ലകളിലുണ്ടാക്കിയ നാശനഷ്ടവും ചെറുതല്ല. ഇക്കാലയളവില്‍ പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ ഉല്‍പ്പാദിപ്പിച്ചത് 42.8 കോടി യൂനിറ്റ് വൈദ്യുതിയാണ്. ഇതിന് 171.2 കോടി രൂപയാണ് ശരാശരി വില. 

ഓഗസ്റ്റ് ഒന്‍പതിന് ഉച്ചക്ക് 12.32ന് ട്രയല്‍ റണ്ണിനായാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. നാലു മണിക്കൂറിനുശേഷം അടയ്ക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ രാത്രി മുഴുവന്‍ ഷട്ടര്‍ തുറന്നുവച്ചു. 10 ന് രാവിലെ ഏഴിനു അണക്കെട്ടിന്റെ രണ്ടും നാലും ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ഒപ്പം ആദ്യം തുറന്ന ഷട്ടര്‍ 10 സെന്റിമീറ്റര്‍ താഴ്ത്തി. പിന്നീട് 11.30നു മൂന്നു ഷട്ടറും കുറേക്കൂടി ഉയര്‍ത്തി. എന്നിട്ടും ജലനിരപ്പ് വര്‍ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഉച്ചക്ക് 1.05നു ഒന്നാമത്തെ ഷട്ടര്‍ ഒരുമീറ്റര്‍ ഉയര്‍ത്തി. 1.45നു അഞ്ചാമത്തെ ഷട്ടറും ഉയര്‍ത്തി. ഉച്ചകഴിഞ്ഞു 3.30നു രണ്ടും മൂന്നും നാലും ഷട്ടറുകള്‍ ഒന്നര മീറ്ററായും ഉയര്‍ത്തി. പിന്നീട് പടിപടിയായി ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി വെള്ളം ഒഴുക്കുകയായിരുന്നു. ദിവസങ്ങളോളം 1,500 ക്യുമെക്‌സ്(സെക്കന്റില്‍ 15 ലക്ഷം ലിറ്റര്‍) വെള്ളം ഒഴുക്കി. ഓഗസ്റ്റ് 15, 16, 17 തിയതികളില്‍ 1,600 ക്യുമെക്‌സ് വെള്ളമൊഴുക്കി. മൂലമറ്റം പവര്‍ ഹൗസില്‍ പ്രതിദിനം ശരാശരി ഒന്നരക്കോടി യൂനിറ്റ് ഉല്‍പ്പാദനം നടത്തി. എന്നിട്ടും ഓഗസ്റ്റ് 19ന് 2,402.3 അടിവരെ ജലനിരപ്പ് ഉയര്‍ന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചത്.


ഇടുക്കി പദ്ധതി 1976ല്‍ കമ്മിഷന്‍ ചെയ്തതിന് ശേഷം ഏറ്റവും അധികം വെള്ളം ഒഴുകിയെത്തിയത് ഈ ഓഗസ്റ്റിലാണ്. എന്നാല്‍ ഇത് പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞില്ല. 1,893.041 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം നിലവില്‍ അണക്കെട്ടിലുണ്ട്. സംഭരണശേഷിയുടെ 86 ശതമാനമാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ 2,190 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കാനാവശ്യമായ വെള്ളമാണ് സംഭരിക്കാനാകുക.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago