പ്രതികളെ തിരിച്ചറിഞ്ഞു
കണ്ണൂര്‍: മുഖംമൂടി ധരിച്ചെത്തിയ കവര്‍ച്ചാസംഘം മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് വീട്ടില്‍ നിന്ന് 30 പവനും പണവും ഉള്‍പ്പെടെ കവര്‍ന്ന സംഭവത്തില്‍ പ്രതികള തിരിച്ചറിഞ്ഞു. പശ്ചിമബംഗാള്‍ അതിര്‍ത്തിയിലുള്ള ബംഗ്ലാദേശ് പൗരന്മാരാണ് കവര്‍ച്ച നടത്തിയതെന്ന് പൊലിസ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തിനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്നും ഡല്‍ഹിയിലെ ഷീമാപൂരില് നിന്ന് ഇവര്‍ ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ സംഘടിപ്പിച്ചതായും അന്വേഷണസംഘം വ്യക്തമാക്കി.
ബംഗ്ലാദേശില്‍ നിന്നു നാല്പതോളം പേരടങ്ങിയ സംഘമാണു കേരളത്തിലടക്കം എത്തിയതെന്നാണ് പൊലിസ് സംശയിക്കുന്നത്. എറണാകുളത്ത് നടത്തിയ മൂന്നു കവര്‍ച്ചാകേസുകളില്‍ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഡിവൈ.എസ്.പി പി പി. സദാനന്ദന് പറഞ്ഞു. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലിസ് തയാറായില്ല.
മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്റെ താഴെചൊവ്വ തെഴുക്കിലെപീടിക ഉരുവച്ചാല്‍ റെയില്‍വേ ഗേറ്റിനടുത്ത വാടക വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം കവര്‍ച്ച നടത്തിയത്.
ഇവരുടെ ആക്രമണത്തില്‍ വിനോദിനും ഭാര്യ സരിതയ്ക്കും പരുക്കേറ്റിരുന്നു. വീട്ടിലെ അലമാരയും മറ്റും തുറന്ന് സ്വര്‍ണവും 15,000 രൂപയും മൂന്നു മൊബൈല്‍ ഫോണും ലാപ്ടോപ്പും എ.ടി.എം കാര്‍ഡുകളും കവര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."