HOME
DETAILS
MAL
ഏഷ്യന്‍ ഗുസ്തി: ഇന്ത്യക്ക് 24 അംഗ ടീം
backup
May 07 2017 | 22:05 PM
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് ഈ മാസം 10 മുതല്‍ 14 വരെ ന്യൂഡല്‍ഹിയില്‍ നടക്കും. 24 അംഗങ്ങളടങ്ങിയ കരുത്തുറ്റ സംഘത്തെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്. ഒളിംപിക്ക് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കടക്കമുള്ള താരങ്ങള്‍ ഇന്ത്യക്കായി ഗോദയിലിറങ്ങും. എട്ട് വീതം താരങ്ങള്‍ ഫ്രീസ്റ്റൈല്‍, വനിതാ, ഗ്രീക്കോ- റോമന്‍ വിഭാഗങ്ങളിലായി ഇന്ത്യക്കായി കളത്തിലിറങ്ങും.
24 വീതം സ്വര്‍ണം വെള്ളി മെഡലുകള്‍ക്കും 48 വെങ്കല മെഡലുകള്‍ക്കുമായി ഫ്രീസ്റ്റൈലില്‍ 112ഉം ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ 103ഉം വനിതാ വിഭാഗത്തില്‍ 83ഉം താരങ്ങള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."