HOME
DETAILS

ലൈഫ് മിഷന്‍ ക്രമക്കേട്: യു.വി ജോസിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും

  
backup
October 05 2020 | 01:10 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9f%e0%b5%8d-%e0%b4%af
 
 
 
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒയും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുമായ യു.വി ജോസിനെ ഇന്ന് സി.ബി.ഐ ചോദ്യം ചെയ്യും. 
ഇന്ന് സി.ബി.ഐ കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ജോസിന് കഴിഞ്ഞയാഴ്ചയാണ് സി.ബി.ഐ നോട്ടിസയച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. റെഡ് ക്രസന്റുമായുള്ള ധാരണാപത്രമുള്‍പ്പെടെ പ്രധാനമായി ആറു രേഖകളാണ് ഹാജരാക്കേണ്ടത്.
വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍, കരാറുകാരായ യൂനിടാക്കും സെയ്ന്‍ വെഞ്ചേഴ്‌സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള രേഖകള്‍ തുടങ്ങിവയും ഹാജരാക്കണം. കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെ കഴിഞ്ഞ ദിവസം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരെങ്കിലും പദ്ധതി നിരീക്ഷിച്ചിരുന്നോ, ഇടപെടലുകള്‍ നടത്തിയോ തുടങ്ങിയ വിവരങ്ങളില്‍ വ്യക്തത ലഭിക്കാനാണ് രേഖകള്‍ പരിശോധിച്ച് തൃശൂര്‍ കോ- ഓര്‍ഡിനേറ്ററെ ചോദ്യം ചെയ്തത്. യൂനിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനെയും ഒന്നിലേറെ തവണ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. വിദേശ സഹായ നിയന്ത്രണ ചട്ടം ലംഘിച്ചെന്നു കാണിച്ച് സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എടുത്ത കേസില്‍ യൂനിടാക് ഓഫിസില്‍ സി.ബി.ഐ പരിശോധന നടത്തുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു. 
നേരത്തെ ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയില്‍ വിവിധ രേഖകള്‍ സി.ബി.ഐ സംഘം പിടിച്ചെടുത്തു. വടക്കാഞ്ചേരിയിലെ ഭവന സമുച്ചയ നിര്‍മാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് തിരുവനന്തപുരം കരമന ശാഖയിലെ ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം സി.ബി.ഐ കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  16 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  16 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  16 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  16 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago