മീഡിയവണ്‍ വാര്‍ത്ത വാസ്തവ വിരുദ്ധം: ഉമര്‍ ഫൈസി മുക്കം
കോഴിക്കോട്: സമസ്ത മുശാവറയെയും സുന്നി ഐക്യശ്രമങ്ങളെയും തന്നെയും ബന്ധപ്പെടുത്തി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന്
സമസ്ത മുശാവറ അംഗവും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജന.സെക്രട്ടറിയുമായ ഉമര്‍ ഫൈസി മുക്കം അറിയിച്ചു.
ചില തല്‍പര കക്ഷികള്‍ കെട്ടിച്ചമച്ചുണ്ടാക്കുന്ന അത്തരം വാര്‍ത്തകളില്‍ ആരും വഞ്ചിതരാകരുതെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും ചില സമുന്നതരായ സമസ്ത നേതാക്കളെയും താന്‍ കുറ്റപ്പെടുത്തിയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ ഐക്യത്തിനെതിരാണെന്ന് ആരോപിച്ചുവെന്നും പറയുന്ന മീഡിയവണ്‍ വാര്‍ത്ത തീര്‍ത്തും തെറ്റും സമസ്തയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഹീന ശ്രമങ്ങളുടെ ഭാഗവുമാണ്.
ഐക്യ ശ്രമങ്ങള്‍ക്ക് തീരുമാനമെടുത്തത് സമസ്ത മുശാവറയാണ്.
ഇതുവരെ നടന്ന ചര്‍ച്ചകള്‍ ഐക്യസമിതി ചെയര്‍മാനെന്ന നിലയില്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് മാത്രമാണ്. ഐക്യത്തോടെ പ്രവര്‍ത്തിച്ച് വരുന്ന സാമുദായിക സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പും ഛിദ്രതയും സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കം അപലപനീയവും അത്യന്തം ഗൗരവപൂര്‍വം കാണേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."