HOME
DETAILS
MAL
വയോജന മരണം: പത്തനംതിട്ട മോഡലുമായി ആരോഗ്യവകുപ്പ്
backup
October 05 2020 | 01:10 AM
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് വയോജനങ്ങളുടെ മരണമുണ്ടാകുന്നത് നിയന്ത്രിക്കാന്‍ വിജയകരമായി നടപ്പാക്കിയ പത്തനംതിട്ട മോഡല്‍ സംസ്ഥാനത്തുടനീളം നടപ്പാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. കൊവിഡ് ബാധിച്ച് മരിക്കുന്നതില്‍ ഭൂരിഭാഗവും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരായതിനാല്‍ ഈ പ്രായത്തിലുള്ളവരെ കൂടുതല്‍ കരുതലോടെ രോഗത്തില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാനുള്ള പദ്ധതിയാണ് ആരോഗ്യവകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രായമായവരുടെ ബുദ്ധിമുട്ടുകളും അസുഖ വിവരവും കൃത്യമായി മനസിലാക്കി കരുതലോടെ വേണ്ട ചികിത്സാ മാര്‍ഗങ്ങള്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്. ഇതിനായി സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സേവനവും ആരോഗ്യവകുപ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ മാത്രം കോള്‍ സെന്ററുകള്‍ ഉയോഗപ്പെടുത്തി ദിനേന 1,500 മുതല്‍ 2,000 കോളുകളാണ് വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനായി ചെയ്തുകൊണ്ടിരുന്നത്. ഓരോ വയോജനങ്ങള്‍ക്കും ആഴ്ചയില്‍ ഒരു ഫോണ്‍ വിളിയെങ്കിലും ഉറപ്പാക്കാന്‍ ശ്രദ്ധിച്ചതോടെ കൃത്യമായ ബോധവല്‍ക്കരണവും സാധ്യമായതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇതിന് പുറമേ കൊവിഡ് ബാധിതരായ ഡയാലിസിസ് ചെയ്യേണ്ടവര്‍ക്ക് നേരത്തേ തന്നെ പ്ലാസ്മ തെറാപ്പി നടത്തുകയും ചെയ്തു. ഇതേ മാതൃകയാണ് സംസ്ഥാനത്തുടനീളം നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 70.60 ശതമാനവും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരായതിനാല്‍ മരണനിരക്ക് കുറയ്ക്കാന്‍ ഈ മാര്‍ഗം ഫലപ്രദമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."