തിങ്കളാഴ്ച യു.ഡി.എഫ്- എല്‍.ഡി.എഫ് ഹര്‍ത്താല്‍
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരേയും പെട്രോളിയം ഉല്പന്നങ്ങള് ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച യു.ഡി.എഫും, എല്‍.ഡി.എഫും ഹര്‍ത്താല്‍ നടത്തും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസം ഉണ്ടാക്കരുതെന്ന് ഇരുവിഭാഗത്തിന്റെയും നേതാക്കള്‍ നിര്‍ദേശം നല്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളേയും, വിവാഹം, ആശുപത്രി, വിമാനത്താവളം, വിദേശ സഞ്ചാരികള്‍, പാല്, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
എ.ഐ.സി.സി പ്രഖ്യാപിച്ച ദേശീയ ബന്ദില്‍നിന്ന് കേരളത്തിന് ഒഴിഞ്ഞുമാറി നില്ക്കാനാവാത്തതിനാലാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് പറഞ്ഞു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇന്ധന വിലവര്‍ധന പ്രളയ ദുരിതത്തില്‍ വലയുന്ന കേരളത്തിന്റെ നട്ടെല്ലൊടിക്കുന്നതാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."