ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ഭരണസമിതി നോക്കുകുത്തി: മുസ്ലിംലീഗ്
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ഭരണസമിതി നോക്കുകുത്തിയായിരിക്കുകയാണെന്നും കാര്യങ്ങള്‍ നടത്തുന്നത് പുറമെയുള്ളവരാണെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണ്. ജലനിധി പദ്ധതിയുടെ പേരില്‍ റോഡുകളെല്ലാം തകര്‍ത്തു. 66 കിലോ മീറ്ററുകളോളം റോഡുകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടി പൊളിഞ്ഞ അവസ്ഥയിലാണുള്ളത്.
മുന്‍ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്ത കുടിവെള്ള ടാങ്ക് പഞ്ചായത്തിനു കീഴില്‍ വീണ്ടും ഉദ്ഘാടനം നടത്തിയെന്നല്ലാതെ പദ്ധതിക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഭവന നിര്‍മാണത്തിനായി തിരഞ്ഞെടുത്ത നിലവിലെ ഗുണഭോക്താക്കളെ മാറ്റി നിര്‍ത്തി ഇഷ്ടക്കാരെ തിരുകി കയറ്റാനാണു ഭരണ സമിതി ശ്രമിക്കുന്നത്. പാര്‍ട്ടി സെല്‍ ഭരണം അവസാനിപ്പിച്ച് വിവേചനമില്ലാതെ ഭരണം നടത്താന്‍ പ്രസിഡന്റ് തയാറാവുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും ലീഗ് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ സി.ടി അബ്ദുറഹ#േമാന്, താളീരി സൈതലവി, പി.കെ അബ്ദുറഹ്മാന്, യൂത്ത് ലീഗ് ഭാരവാഹികളായ ടി.വി മുഹമ്മദ്, മിര്‍ഷാദ് മടത്തുമ്പാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."