HOME
DETAILS
MAL
നിരോധനാജ്ഞ: റേഷന്‍കടകള്‍ക്ക് മാര്‍ഗരേഖയായി
backup
October 05 2020 | 01:10 AM
വി.കെ പ്രദീപ്
കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ റേഷന്‍കടകളുടെ പ്രവര്‍ത്തനത്തിന് സിവില്‍ സപ്ലൈസ് വകുപ്പ് മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കുന്നതിനാല്‍ റേഷന്‍കടകളില്‍ വലിയ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് മാര്‍ഗരേഖ. ഉപഭോക്താക്കള്‍ക്കും കടയുടമകള്‍ക്കും ഒന്‍പതിന മാര്‍ഗ നിര്‍ദേശങ്ങളാണ് സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കിയിരിക്കുന്നത്. മാര്‍ഗരേഖയിലെ നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് റേഷന്‍കട ഉടമകള്‍ ഉറപ്പുവരുത്തണമെന്നും വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."