കൂടരഞ്ഞിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിച്ചു
തിരുവമ്പാടി: കൂടരഞ്ഞി കല്‍പിനി കൂരിയോട് മലയില്‍ ആഗസ്റ്റ് 15ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ കൂടരഞ്ഞി മൗണ്ട് ഹീറോസ് കൂട്ടായ്മയും പൗരാവലിയും ചേര്‍ന്ന് ആദരിച്ചു.രാത്രിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ തയ്യില്‍ പ്രകാശന്റെ കുടുംബത്തിലെ ആറ് അംഗങ്ങളെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ പ്രദേശവാസികളായ 15 യുവാക്കളെയാണ് യോഗം ആദരിച്ചത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെയും മലവെള്ളപ്പാച്ചിലിനെയും അവഗണിച്ച് ജീവന്‍ പണയം വച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൂടരഞ്ഞി അങ്ങാടിയില്‍ നടന്ന അനുമോദന യോഗത്തില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ രക്ഷാപ്രവര്‍ത്തകരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ജോമി പള്ളിക്കര, ജിമ്മി കൊറ്റോലില്‍, ജോണ്‍സ് കളപ്പുര, അനൂപ് തുണ്ടിയില്‍, ജിന്റോ അറക്കല്‍, നിജോ മ്ലാവുകണ്ടത്തില്‍, സജോ മഠത്തിപ്പറമ്പില്‍, ബേബി ചിറങ്ങര, ജോബിന്‍ പള്ളിക്കര, ജെയ്‌നീഷ് നെല്ലരുപാറ, ബിജു കല്ലേ കാവുങ്കല്‍ ,അനില്‍ തുണ്ടിയില്‍, ബിജു കൊറ്റോലില്‍, രാജ് കുമാര്‍ ചുള്ളിക്കര, ജോബിന്‍സ് കളപ്പുര, ബാബു കളപ്പുര തുടങ്ങിയവരെയാണ് ആദരിച്ചത്. യോഗത്തില്‍ സഊദിയില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ അല്‍ ഖര്‍ജ് സ്‌നേഹതീരം കൂട്ടായ്മ നല്‍കിയ 25,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എം അഷ്‌റഫ് എം.എല്‍.എക്ക് കൈമാറി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം സി.കെ കാസിം, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ്, മേരി തങ്കച്ചന്‍, ജോസ് പള്ളിക്കുന്നേന്‍, ജോസഫ് ഇലഞ്ഞിക്കല്‍, അബ്ദുല്‍ റഷീദ് മൗലവി, ജയേഷ് സ്രാമ്പിക്കല്‍, അനീഷ് പുത്തന്‍പുര, പി.എം തോമസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."