മഞ്ചേരി -മലപ്പുറം റോഡിലെ ഓവുപാലം പ്രവൃത്തി ഉടന്‍ തുടങ്ങും
മഞ്ചേരി: മഞ്ചേരി -മലപ്പുറം റോഡിലെ എസ്.ബി.ടിക്കു മുന്‍വശത്തെ ഓവുപാലം പ്രവൃത്തി ഉടന്‍ ആരംഭിക്കും. സെന്‍ട്രല്‍ ജങ്ഷനിലെ ഓവുപാലം പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. ഇതു തുറന്നുകൊടുക്കുന്നതോടെയായിരിക്കും മഞ്ചേരി- മലപ്പുറം റോഡില്‍ എസ്.ബി.ടി.ക്കു മുന്‍വശത്തെ പ്രവൃത്തികള്‍ക്കു തുടക്കമാവുക.
ഇതോടെ മഞ്ചേരി നഗരത്തിലെ വലിയതോതിലുള്ള മാലിന്യ പ്രശ്നങ്ങള്‍ക്കു പരിഹാരംകാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം നിലവില്‍ തുടരുന്ന ഗതാഗത പരിഷ്കാരം നഗരത്തിലെ മൊത്തം പ്രവൃത്തികളും തീരുന്നത് വരെ തുടരാനാണ് ട്രാഫിക് പൊലിസ് തീരുമാനം. റോഡ് പണികള്‍ തുടങ്ങിയതിനെ തുടര്‍ന്ന് വലിയ തിരക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്.
മലപ്പുറം, കോഴിക്കോട്, പാണ്ടിക്കാട് റോഡുകള്‍ വഴി സെന്‍ട്രല്‍ ജങ്ഷന് വഴി കടന്നുപോവേണ്ട വാഹനങ്ങള്‍ നിലവില്‍ പഴയ ബസ്സ്റ്റാന്ഡിനകത്തുകൂടിയാണ് കടത്തിവിടുന്നത്. ഇത് കാല് നട യാത്രക്കാര്‍ക്കു വലിയതോതിലുള്ള പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും റോഡുപണികള്‍ തീരുംവരെ ഈ രീതി തുടര്‍ന്നില്ലെങ്കില്‍ കൂടുതല്‍ ഗതാഗത പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."