HOME
DETAILS
MAL
ഇറാന്, ഇറാഖ് രാജ്യങ്ങളിലെ പൗരന്മാര്ക്ക് ബഹ്റൈന്റെ ജാഗ്രതാ നിര്‍ദേശം
backup
May 19 2019 | 23:05 PM
മനാമ: ഇറാന്, ഇറാഖ് രാജ്യങ്ങളിലുള്ള സ്വന്തം പൗരന്മാര് മടക്കയാത്രക്ക് ഒരുങ്ങണമെന്നും ഈ ഭാഗങ്ങളിലൂടെ യാത്രചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ബഹ്റൈന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.ഈ മേഖലകളില്‍ നിലവിലുള്ള സുരക്ഷാപ്രശ്നങ്ങള്‍ മുഖവിലക്കെടുത്താണിത്.
ഇറാന്, ഇറാഖ് രാജ്യങ്ങളിലുള്ള ബഹ്റൈന്‍ പൗരന്മാര് എത്രയുംവേഗം ബഹ്റൈന്‍ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടുകയും മടക്കയാത്രക്ക് തയാറാകുകയും വേണമെന്നാണ് നിര്‍ദേശം. നിര്‍ദേശത്തോടൊപ്പം പൗരന്മാര്ക്ക് ബന്ധപ്പെടാനുള്ള വിവിധ എംബസികളുടെ ഫോണ്‍നമ്പറുകളും നല്‍കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ബഹ്റൈന്‍ പുറമെ മറ്റു ചില രാഷ്ട്രങ്ങളും സമാനമായ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും പൗരന്മാര്ക്ക് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."