HOME
DETAILS

കനോലി കനാല്‍: ആദ്യഘട്ട ശുചീകരണം പൂര്‍ത്തിയാകുന്നു

  
backup
September 08 2018 | 03:09 AM

%e0%b4%95%e0%b4%a8%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b6%e0%b5%81

കോഴിക്കോട്: നിറവ് വേങ്ങേരിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, നഗരസഭ, വിവിധ പരിസ്ഥിതി സംഘടനകള്‍ തുടങ്ങിയവയുടെ സഹായത്തോടെ നടപ്പാക്കുന്ന 'ഓപറേഷന്‍ കനോലി കനാല്‍' ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു. സെപ്റ്റംബര്‍ 28ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനം ഒന്നാംഘട്ടത്തില്‍ പത്തു ദിവസംകൊണ്ട് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനായിരുന്നു ലക്ഷ്യം വച്ചിരുന്നത്. ഇത് ഏറെക്കുറെ പൂര്‍ത്തിയായി. പ്രതിദിനം ശരാശരി 150 ചാക്ക് എന്ന കണക്കില്‍ 1,500ലേറെ ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് ഇതുവരെ ശേഖരിച്ചത്. ഇവ സരോവരം ബയോ പാര്‍ക്കിനടുത്ത് ഉണക്കിയശേഷം സംസ്‌കരണത്തിന് അയക്കും.
വടക്ക് കോരപ്പുഴ മുതല്‍ തെക്ക് കല്ലായിപ്പുഴ വരെ 11.2 കിലോമീറ്റര്‍ നീളമുള്ള കനാലില്‍ ശുചീകരണത്തിന് ഏറ്റവും ദുര്‍ഘടം എരഞ്ഞിപ്പാലം മുതല്‍ കാരപ്പറമ്പ് വരെയുള്ള പ്രദേശമായിരുന്നു. അറവുമാലിന്യങ്ങളും പെരുമ്പാമ്പുകളും നിറഞ്ഞ ഈ ഭാഗം അഗ്നിശമനസേനയുടെയും മറ്റും സഹകരണത്തോടെയാണു വൃത്തിയാക്കിയത്. ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ശുചിയാക്കാന്‍ ഇവിടെ പര്‍സ്യു സ്‌പ്രേ ചെയ്യുകയായിരുന്നു.
നേരത്തെ പലതവണ ശുചീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍ മുഴുവന്‍ സമയവും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പ്രായം പോലും മറന്ന് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കാളിയായും നേതൃത്വം വഹിച്ചും ക്ലാസുകള്‍ നല്‍കിയും അദ്ദേഹം പിന്തുണ നല്‍കി. നിറവ് വേങ്ങേരിയുടെ പ്രൊജക്ട് കോഡിനേറ്റര്‍ ബാബു പറമ്പത്തും പങ്കെടുത്തു.
എം.എ ജോണ്‍സണ്‍, സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, പി. രമേശ് ബാബു, പ്രകാശ് കുണ്ടൂര്‍, ഷൗക്കത്ത് അലി എരോത്ത്, ഷാജു ഭായി തുടങ്ങിയവരും സി.ഡബ്ല്യു.ആര്‍.ഡി.എം, ജലസേചന വകുപ്പ് തുടങ്ങിയവയുടെ വളണ്ടിയര്‍മാര്‍, വിവിധ കോളജുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റു സന്നദ്ധസംഘടനകള്‍ എന്നിവരും ശുചീകരണത്തില്‍ പങ്കാളികളായി. വിവിധ വിദ്യാലയങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന സേവ്, എന്‍.ജി.സി വളണ്ടിയര്‍മാരായ വിദ്യാര്‍ഥികളും അധ്യാപകരും പ്രവര്‍ത്തനത്തിന് ആവേശം പകര്‍ന്നു.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago