ജില്ലയില്‍ വേനല്‍മഴയുടെ അളവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധന
മാനന്തവാടി: കനത്ത വേനല്‍ചൂടില്‍ നിന്നും രൂക്ഷമായ കുടിവെള്ളക്ഷാമത്തില്‍ നിന്നും പലഭാഗങ്ങളിലും താല്‍ക്കാലികാശ്വാസം. സാധാരണ വേനല്‍ മഴയെക്കാള്‍ കഴിഞ്ഞ വാരം 65 ശതമാനവും കഴിഞ്ഞ രണ്ട് മാസത്തിനിടെ 21 ശതമാനവും വര്‍ധന ലഭിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ കാലവര്‍ഷത്തിലുണ്ടായ ഗണ്യമായ കുറവ് ഈവര്‍ഷം കടുത്ത ചൂടിനും വരള്‍ച്ചക്കും ഇടയാക്കിയിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജില്ലയില്‍ മുന്‍പെങ്ങുമില്ലാത്ത വിധം അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് അവസാനം മുതല്‍ ജില്ലക്ക് ലഭ്യമായിത്തുടങ്ങിയ വേനല്‍മഴ നിത്യേനയെന്നോണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുടങ്ങാതെ ലഭിക്കുന്നുണ്ട്.
വൈത്തിരി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ ഏറ്റവും കൂടുതല്‍ ലഭിച്ചപ്പോള്‍ തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ മഴ നന്നേകുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം കൂടിയ വേനല്‍മഴ ലഭിച്ചതായാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ മാര്‍ച്ച് മുതല്‍ മെയ് 31 വരെ ജില്ലയില്‍ ലഭിച്ച വേനല്‍ മഴ 145.3 മില്ലി മീറ്റര്‍ ആയിരുന്നു. 275.4 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 47 ശതമാനം കുറവായിരുന്നു മുന്‍ വര്‍ഷം ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ മെയ് അഞ്ചു വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 135.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 112.1 മില്ലി മീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്. അതായത് വേനല്‍ മഴയില്‍ 21 ശതമാനത്തിന്റെ അധികമഴ ഇതിനോടകം ലഭ്യമായി. കഴിഞ്ഞ ഒരാഴ്ച മാത്രം 24.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട ജില്ലയില്‍ 40.3 മില്ലി മീറ്റര്‍ മഴ ലഭിച്ചത് 65 ശതമാനം മഴയുടെ വര്‍ധനവാണ് കണക്കാക്കിയത്. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെയുള്ള ശൈത്യകാലത്ത് ജില്ലയില്‍ 11 ശതമാനം മഴയാണ് കൂടുതലായി ലഭിച്ചത്.
കഴിഞ്ഞ കാലവര്‍ഷം തുടങ്ങിയ ജൂണ്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ 64 ശതമാനം മഴകുറവ് വന്നത് ഏറെ ഭീതിയോടെയായിരുന്നു കാലാവസ്ഥാ നിരീക്ഷകര്‍ നോക്കികണ്ടത്. ഇതുകാരണം ഈ വര്‍ഷം ചൂട് കൂടുമെന്നും കുടിവെള്ളക്ഷാമം രൂക്ഷമാവുമെന്നും സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ക്കും ഇടയാക്കുമെന്നും ഭയപ്പെട്ടിരുന്നു. എന്നാല്‍ പ്രതീക്ഷക്കപ്പുറത്ത് ലഭിച്ച വേനല്‍മഴ ഉയര്‍ന്ന ചൂടില്‍ നിന്നും സൂര്യാഘാതം പോലുള്ള അപകടങ്ങളില്‍ നിന്നും ജില്ലക്ക് തുണയായി. കടുത്ത വെള്ളക്ഷാമത്തിന് മഴവെള്ളം സംഭരിച്ചും നേരിയ പരിഹാരമുണ്ടായി. വരുംനാളുകളില്‍ വേനല്‍മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനം ഫലിച്ചാല്‍ കടുത്തവരള്‍ച്ചയില്‍ നിന്നും ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും മോചിതമാവുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• 2 minutes ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 7 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• an hour agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3