പൊലിസുകാര്‍ക്ക് ഇനി തോന്നിയപോലെ നടക്കാനാവില്ല
നിലമ്പൂര്‍: പൊലിസിനെ സ്മാര്‍ട്ടാക്കാന്‍ പുതിയ പദ്ധതിയുമായി ആഭ്യന്തര വകുപ്പ്. ഡ്യൂട്ടി നിശ്ചയിച്ച് കിട്ടിയാല്‍ ഇനി പൊലിസുകാര്‍ക്ക് തോന്നിയപോലെ നടക്കാന്‍ കഴിയില്ല. പൊലിസുകാരെ സ്മാര്‍ട്ടാക്കാനും, പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും പൊലിസ് സ്റ്റേഷന് വെര്‍ട്ടിക്കല്‍സ് എന്ന പുതിയ പദ്ധതിക്കാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് തുടക്കം കുറിക്കുന്നത്. പൊലിസുകാര്‍ ചെയ്യുന്ന ജോലികളുടെ പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് ഓരോ മാസവും ഡി.ജി.പിക്ക് അയച്ചുകൊടുക്കണമെന്നതാണ് പ്രധാന പരിഷ്കാരം. റിസപ്ഷന്, റൈറ്റര്‍, പട്രോളിങ് വാറണ്ട്, സമന്‍സ്, പാറാവ്, പി.ആര്.ഒ തസ്തികകളിലായി പൊലിസ് സ്റ്റേഷനുകളിലെ ജോലികള്‍ വിഭജിച്ചിട്ടുണ്ട്.
ഈ ജോലികളുടെ ചുമതലകള്‍ വഹിക്കുന്നവര്‍ ദൈനം ദിനം ചെയ്യേണ്ടത് എന്തൊക്കൊയാണെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാറണ്ട് ഡ്യൂട്ടിയിലുള്ള പൊലിസുകാരനാണെങ്കില് ഒരു മാസം എത്ര വാറണ്ടുകള്‍ വിതരണം ചെയ്തു, അതില്‍ എത്ര പേരെ പിടികൂടി തുടങ്ങിയ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കണം. പി.ആര്.ഒ ആണെങ്കില്‍ പൊതുജനങ്ങളില്‍ നിന്നും എത്ര പരാതി ലഭിച്ചു, എത്രയെണ്ണത്തിന് പരിഹാരമുണ്ടാക്കി എന്ന് റിപോര്‍ട്ട് നല്‍കണം. ഇങ്ങനെ ഓരോരുത്തരും ചെയ്യുന്ന ഡ്യൂട്ടി സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസം തോറും ഡി.ജി.പിക്ക് നല്‍കണം.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് തുടക്കം കുറിക്കുന്ന പദ്ധതി എത്രയും പെട്ടെന്ന് സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും നടപ്പാക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."