HOME
DETAILS

ഫ്‌ളക്‌സ് നിരോധനം: പഠന റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍

  
backup
May 19 2019 | 23:05 PM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%a8-%e0%b4%b1%e0%b4%bf


മലപ്പുറം: സംസ്ഥാനത്ത് ഫ്‌ളക്‌സ് നിരോധനവുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കാതെ സര്‍ക്കാര്‍.
ഫ്‌ളക്‌സ് നിരോധനത്തിന്റെ പ്രായോഗികത സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ അഡിഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയരക്ടര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എന്നിവര്‍ അംഗങ്ങളായ സമിതി രൂപീകരിച്ചിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ജനുവരി ആദ്യത്തില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപ്പിലാക്കാത്തത്.


ഫ്‌ളക്‌സ് ഉപയോഗത്തിന്റെ ദോഷവശങ്ങളും ഈ മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തൊഴില്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് വിലയിരുത്തിയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫ്‌ളക്‌സ് നിരോധനം നടപ്പാക്കാന്‍ പ്രായോഗിക നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവച്ചിരുന്നു. തെരഞ്ഞെടുപ്പ് അടക്കമുള്ള യാതൊരുവിധ പരസ്യപ്രചാരണങ്ങള്‍ക്കും സര്‍ക്കാര്‍ പരിപാടികള്‍ക്കും സ്വകാര്യ ചടങ്ങുകള്‍ക്കും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു.
ഫ്‌ളക്‌സിനു പകരമായി സര്‍ക്കാര്‍ അംഗീകൃതവും പ്രകൃതി സൗഹൃദവും റീസൈക്കിള്‍ ചെയ്യാവുന്നതുമായ പോളി എത്തിലീനോ കോട്ടണ്‍ തുണിയോ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും ഇത്തരം മെറ്റീരിയലില്‍ പ്രിന്റ് ചെയ്യുമ്പോള്‍ റീസൈക്കബിള്‍ പി.വി.സി എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തിയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശയുണ്ടായിരുന്നു.
തിയതിവച്ചുള്ള പ്രോഗ്രാം ബാനറുകള്‍ക്ക് പ്രോഗ്രാം അവസാനിക്കുന്ന തിയതി ഉപയോഗം അവസാനിക്കുന്ന തിയതിയായും തിയതിവയ്ക്കാത്ത സ്ഥാപനങ്ങളുടെയും മറ്റും പരസ്യങ്ങള്‍ക്ക് പരമാവധി 90 ദിവസം പിന്നിട്ടുള്ള തിയതി ഉപയോഗം അവസാനിക്കുന്ന തിയതിയായും നിശ്ചയിക്കണം.
ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ ഉപയോഗം അവസാനിക്കുന്ന തിയതിക്ക് ശേഷം പരമാവധി മൂന്നുദിവസത്തിനുള്ളില്‍ സ്ഥാപിച്ചവര്‍ തന്നെ പ്രിന്റ് ചെയ്ത സ്ഥാപനത്തിലേക്ക് തിരിച്ചേല്‍പ്പിക്കണം. മൂന്നുദിവസത്തിനു ശേഷവും എടുത്തുമാറ്റാത്ത പക്ഷം സ്‌ക്വയര്‍ ഫീറ്റിന് നിശ്ചിത നിരക്കില്‍ സ്ഥാപിച്ചവരില്‍ നിന്ന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാം.
പ്രിന്റ് ചെയ്ത് കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഉപയോഗശേഷം തിരിച്ചെത്തുന്ന ബാനറുകള്‍ നിര്‍ബന്ധമായും ഉപഭോക്താവില്‍ നിന്ന് തിരിച്ചെടുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നാലുമാസം കഴിഞ്ഞിട്ടും ശുപാര്‍ശകളൊന്നും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago