HOME
DETAILS

സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ മൂന്ന് കേന്ദ്രങ്ങളില്‍ സംഘടിച്ചതായി സൂചന

  
backup
May 19 2019 | 23:05 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d-4

 

കാളികാവ്: സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ മൂന്ന് കേന്ദ്രങ്ങളില്‍ സംഘടിച്ചതായി സൂചന. പ്രധാന കേന്ദ്രങ്ങളായ പാലക്കാട്, മലപ്പുറം, വയനാട് മേഖലകളിലാണ് മാവോയിസ്റ്റുകളുള്ളത്. സാധാരണയായി ഒന്നോ രണ്ടോ കേന്ദ്രങ്ങളില്‍ മാത്രമാണ് മാവോയിസ്റ്റുകള്‍ കേന്ദ്രീകരിക്കാറുള്ളത്. വയനാട്ടിലെ പൊലിസ് വെടിവെപ്പിന് ശേഷം ഉള്‍വലിഞ്ഞ മാവോയിസ്റ്റുകള്‍ ആദ്യം നിലമ്പൂര്‍ മേഖലയിലേക്കും പിന്നീട് അട്ടപ്പാടി മേഖലയിലേക്കും വ്യാപിച്ചതായാണ് സൂചന.


പ്രവര്‍ത്തന ശൈലിയിലും മാവോയിസ്റ്റുകള്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കാനും ആശയ പ്രചാരണത്തിനും സംഘങ്ങളായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയിരുന്നു. സി.പി ജലീല്‍ മരണപ്പെട്ടതിന് ശേഷം കരുതലോടെയാണ് മാവോയിസ്റ്റുകളുടെ നീക്കം. വനമേഖലയില്‍ നിന്ന് പുറത്തിറങ്ങാതെയുള്ള മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന ശൈലിയെ കുറിച്ച് പൊലിസിനും വ്യക്തമായ വിവരമില്ല. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തകര്‍ ഭക്ഷണസാധനങ്ങള്‍ അതീവ രഹസ്യമായി കേന്ദ്രങ്ങളിലെത്തിക്കുകയാണെന്ന വിവരം പൊലിസിന് ലഭിച്ചിട്ടുണ്ട്.


ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങളുമായി പോകുന്നവരെ പിന്തുടരാനുള്ള ശ്രമം പൊലിസ് നടത്തുന്നുണ്ടെങ്കിലും ലക്ഷ്യം കണ്ടിട്ടില്ല. പതിവിന് വിപരീതമായി ഒരേ സമയം മൂന്നിടങ്ങളിലും മാവോയിസ്റ്റുകളുടെ ശ്രദ്ധ കേന്ദ്രീകരിച്ചതും അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്.
നിലമ്പൂര്‍ മേഖലയില്‍ വയനാട്ടില്‍ ഉണ്ടായിരുന്ന വിക്രം ഗൗഡയും വയനാട്ടില്‍ സി.പി മൊയ്തീന്‍, സുന്ദരി തുടങ്ങിയവരുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മൂന്ന് ജില്ലകളിലും വനമേഖല കേന്ദ്രീകരിച്ച് പൊലിസ് പ്രത്യേക നിരീക്ഷണ പദ്ധതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago