വനിതാ ഐ.പി.എസ് ഓഫിസറെ പരസ്യമായി അധിക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ
ഗോര്ഖപൂര്: മാധ്യമപ്രവര്ത്തകരുള്പെടെ തിനിറഞ്ഞ ജനക്കൂട്ടത്തിനിടയില്‍ വെച്ച് വനിത ഐ.പി.എസ് ഓഫിസറെ ബി.ജെ.പി എം.എല്‍.എ അധിക്ഷേപിച്ചു.
ഉത്തര്‍ പ്രദേശിലെ ഗോര്ഖാപൂരിലാണ് സംഭവം. ഐ.പി.എസ് ഓഫീസറായ ചാരു നിഗമിനാണ് ഈ ദുരനുഭവമുണ്ടായത്. ഗോര്‍ഖാപൂര്‍ എം.എല്‍.എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ ആണ് നിദമിനോട് മോശമായി പെരുമാറിയത്.
അനധികൃത മദ്യവില്പന തടയുന്നതില്‍ പൊലിസിന്റഎയും സര്‍ക്കാറിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ നടത്തിയ സമരം തടയാനെത്തിയതായിരുന്നു നിഗം. റോഡുതടയല് സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലിസ് ഇടപെട്ടു. ലാത്തിച്ചാര്‍ജിനിടെ സ്ത്രീകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്രശ്നം വഷളായതിനെ തുടര്‍ന്നാണ് എം.എല്‍.എ സംഭവ സ്ഥലത്തെത്തിയത്. അവിടെ വെച്ച് എം.എല്‍.എയും ഓഫീസറും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. താന്‍ തന്റെ ജോലിയാണ് ചെയ്യുന്നതെന്നും എന്താണ് ചെയ്യേണ്ടത് തനിക്കാറിയാമെന്നും നിഗം പ്രതികരിച്ചു. തുടര്‍ന്ന് രോഷാകുലനായ എം.എല്‍.എ അവരോട് മോശമായി സംസാരിക്കുകയായിരുന്നു.
എം.എല്‍.എ വിരല്‍ ചൂണ്ടി സംസാരിക്കുന്നതിന്റെയും ഓഫീസര്‍ കണ്ണു തുടക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."