എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ ആസ്ഥാനമൊരുങ്ങിയത് ആറുമാസത്തിനുള്ളില്‍
പുത്തനത്താണി: എസ്.കെ.എസ്.എസ്.എഫിന്റെ വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമെന്ന സ്വപ്നം യാഥാര്‍ഥ്യമായി. ജില്ലയുടെ വലിപ്പത്തിനനുസരിച്ചും പ്രവര്‍ത്തകരുടെ സൗകര്യവും കണക്കിലെടുത്ത് ജില്ലയെ രണ്ടായി വിഭജിച്ച് കേവലം ആറ് മാസം പിന്നിട്ടപ്പോഴേക്കും വെസ്റ്റ് ജില്ലാ കമ്മിറ്റിക്ക് ആസ്ഥാന മന്ദിരം പൂവണിഞ്ഞിരിക്കയാണ്. ജില്ലയുടെ തീരദേശ മേഖല പൂര്‍ണമായും ഉള്‍കൊള്ളാവുന്ന പൊന്നാനി മുതല്‍ യൂനിവേഴ്‌സിറ്റി വരെയുള്ള പതിനേഴ് മേഖലകളും 84 ക്ലസ്റ്ററുകളും 598 ശാഖാ കമ്മിറ്റികളും വെസ്റ്റ് ജില്ലക്കുണ്ട്. എസ്.കെ.എസ്.എസ്.എഫിന്റെ ഉപവിഭാഗങ്ങളായ ഇബാദ്, വിഖായ, ട്രെന്റ്, ത്വലബ, സഹചാരി, കാംപസ് സര്‍ഗലയ എന്നിവയുടെ ജില്ലയിലെ പ്രവര്‍ത്തനം ഏകീകരിക്കാനാവുന്ന മുഴുവന്‍ സമയ സെക്രട്ടറിയുടെ സേവനം ലഭ്യമാകുന്ന രീതിയിലുള്ളതാണ് ആസ്ഥാന മന്ദിരം. പുത്തനത്താണി ബസ് സ്റ്റാന്‍ഡിലെ മസ്ജിദിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഇരുനിലകളിലുള്ള ആസ്ഥാന മന്ദിരത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, ആധുനിക സൗകര്യങ്ങളോട് കൂടി ഓഫിസ്, പുത്തനത്താണി മേഖലാ എസ്.കെ.എസ്.എസ്.എഫ് ഓഫിസ്, തിരൂര്‍ മണ്ഡലം എസ്.വൈ.എസ് ഓഫീസ്, പുത്തനത്താണി സുപ്രഭാതം ബ്യൂറോ എന്നിവ ഉള്‍പ്പെടുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."