സഊദിയിൽ വിനോദ സഞ്ചാര മേഖല വികസിപ്പിക്കുന്നതിന് 160 ബില്യന്‍ റിയാലിന്റെ കരാറില്‍ ഒപ്പുവച്ചു
ജിദ്ദ: സഊദിയിലെ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യത്തെ വിനോദ സഞ്ചാര മേഖല വികസിപ്പിക്കുന്നതിന് 160 ബില്യന്‍ റിയാലിന്റെ കരാറില്‍ ഒപ്പുവച്ചു.സഊദി ടൂറിസം വികസന നിധിയും പ്രാദേശിക ബാങ്കുകളായ റിയാദ് ബാങ്ക്, സഊദി ഫ്രാന്‍സി ബാങ്ക് എന്നിവരുമായാണ് ഈ ഭീമന്‍ കരാര്‍.
സഊദി ടൂറിസം മന്ത്രിയും ടൂറിസം വികസ നിധി ഡയറക്‌ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അഹ്‌മദ് അല്‍ ഖത്തീബിന്റെ സാന്നിധ്യത്തില്‍ ടൂറിസം വികസന ഫണ്ട് സിഇഒ ഖുസൈ അല്‍ ഫഖ്‌രി, റിയാദ് ബാങ്ക് സിഇഒ താരീഖ് അല്‍ സദന്‍, സഊദി ഫ്രാന്‍സി ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ റയാന്‍ ഫായിസ് എന്നിവരാണ് കരാറില്‍ ഒപ്പു വെച്ചത്.
എണ്ണയിതര വരുമാനം എന്ന ലക്ഷ്യത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ട് വച്ച വിഷന്‍ 2030 പരിഷ്കരണ നയത്തിന്റെ പ്രധാന സ്രോതസായി ടൂറിസം മേഖലയെ വികസിപ്പിക്കാനാണ് പദ്ധതി.ഇതനുസരിച്ച് രാജ്യത്തൊട്ടാകെയുള്ള ടൂറിസം പദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാക്കുക എന്നതാണ് കരാര്‍ ലക്ഷ്യം.രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന വിനോദ സഞ്ചാര പദ്ധതികള്‍ക്ക് സ്വീകരിക്കാവുന്ന സാമ്ബത്തിക സഹകരണ മാര്‍ഗങ്ങള്‍ നിര്‍വചിക്കുന്നതാണ് കരാര്‍.
കൊവിഡ് മഹാമാരിയും എണ്ണ വിലയിലുണ്ടായ ഇടിവും കണക്കിലെടുത്ത് സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന് വേണ്ടി നാലു ബില്യന്‍ പ്രഥാമിക മുതല്‍മുടക്കില്‍ ജൂണില്‍ സ്ഥാപിതമായതാണ് സഊദി ടൂറിസം വികസന നിധി.പുതിയ വീസ സമ്പ്രദയം ഏര്‍പ്പെടുത്തി 2019 സെപ്റ്റംബറിലാണ് 49 രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്ക് സഊദി അറേബ്യ വാതില്‍ തുറന്ന് നല്‍കിയത്.2030 ഓടെ മൊത്തം അഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം വിനോദ സഞ്ചാര മേഖലയില്‍ നിന്ന് കണ്ടെത്താനാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."