ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പൊലിമ കുറച്ചു; തുക ദുരിതാശ്വാസ നിധിയിലേക്ക്
കാളികാവ്: കാളികാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പൊലിമ കുറച്ചു. മിച്ചം വന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് തുക കൈമാറിയത്. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സാധാരണ നടക്കാറുള്ള ആരാധന കര്‍മ്മങ്ങളെല്ലാം പതിവുപോലെ നടന്നു.
സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്ന് നിരവധി അമ്പാടിക്കണ്ണന്മാരുടെ അകമ്പടിയോടെ കാളികാവ് ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടക്കാറുണ്ട്. അവിടെ നിന്ന് കാളികാവ് അങ്ങാടിയെ വലയം വെച്ചും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്രകള്‍ നടക്കാറുണ്ട്. ഇത്തവണ ഘോഷയാത്ര ക്ഷേത്ര അങ്കണത്തില്‍ മാത്രമായി ചുരുക്കി. ഇതിന് പുറമെ ഭക്തജനങ്ങള്‍ സംഭാവന നല്‍കുകയും ചെയ്ത തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ക്ഷേത്രം ഭാരവാഹികളായ പിവി അപ്പുണ്ണി നായര്‍, ചന്ദ്രശേഖരപ്പണിക്കര്‍, എം.സി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."