വാട്‌സ്ആപ്പ് സന്ദേശം ജനങ്ങളെ ആശങ്കയിലാക്കി
എടവണ്ണ: കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘത്തെ പിടികൂടി എന്ന വാട്‌സ്ആപ്പ് സന്ദേശം ജനങ്ങളെ ആശങ്കയിലാക്കി. എടവണ്ണ ഒതായി ചാത്തല്ലൂരില്‍ വെള്ളിയാഴ്ച രാവിലെ എട്ടോടെ പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോകാനെത്തിയ യുവാവിനെയും സുഹൃത്തുക്കളെയും ബന്ധുക്കളും നാട്ടുകാരും തടഞ്ഞുവെച്ചതാണ് തട്ടികൊണ്ടു പോകല്‍ കഥക്ക് തുടക്കമിട്ടത്. സംഭവമറിയാതെ വാട്‌സാപ്പ് സന്ദേശം നിരവധിപേര്‍ ഷെയര്‍ ചെയ്തതും ആശങ്കക്കിടയാക്കി. വാട്‌സാപ്പിലൂടെ പരിചയപ്പെട്ട അകമ്പാടം സ്വദേശിയായ പെണ്‍കുട്ടിയും പട്ടാമ്പി സ്വദേശിയായ യുവാവും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചാത്തല്ലൂരിലെ അമ്മാവന്റെ വീട്ടില്‍ കഴിയവെ വെള്ളിയാഴ്ച രാവിലെ മൂന്നു സുഹൃത്തുക്കളുമായി വാടകക്കാറിലെത്തിയ യുവാവിന്റെ കൂടെ പെണ്‍കുട്ടി ഇറങ്ങി തിരിക്കുന്നതിനിടെയാണ് ബന്ധുക്കളെത്തി തടഞ്ഞത്. തുടര്‍ന്ന് എടവണ്ണ പൊലിസ് സ്ഥലത്തെത്തി. പട്ടാമ്പി പടിഞ്ഞാറങ്ങാടിയിലെ കല്ലംപറമ്പില്‍ റിന്‍ഷാദ് (21) ന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏതാനും ആളുകളുടെ പേരില്‍ എടവണ്ണ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."