HOME
DETAILS
MAL
കെവിന് വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മര്‍ദ്ദനം
backup
May 20 2019 | 07:05 AM
കോട്ടയം: കെവിന് വധക്കേസിലെ സാക്ഷി രാജേഷിന് പ്രതികളുടെ മര്‍ദ്ദനം. മുപ്പത്തേഴാം സാക്ഷി രാജേഷിനെ ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു എന്നിവര്‍ മര്‍ദിച്ചുവെന്നാണ് പരാതി. കോടതിയില്‍ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം.
പുനലൂരില്‍ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മര്‍ദ്ദനമെന്നാണ് രാജേഷ് കോടതിയില്‍ പറഞ്ഞത്. പരാതിയെ തുടര്‍ന്ന് പുനലൂര്‍ പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസില്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തിയേഴാം സാക്ഷി രാജേഷിന്റെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."