സഊദിയില്‍ നടക്കുന്ന 32-ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യ വിശിഷ്ടാതിഥി രാഷ്ട്രമായി പങ്കെടുക്കും
ജിദ്ദ : അടുത്ത വര്‍ഷം ഫെബ്രുവരി രണ്ടിന് സഊദിയില്‍ നടക്കുന്ന മുപ്പത്തിരണ്ടാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യ വിശിഷ്ടാതിഥി രാഷ്ട്രമായി പങ്കെടുക്കും. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ജനാദ്രിയ ഫെസ്റ്റിവല്‍ അരങ്ങേറുക.
സഊദിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ചരിത്രവും സംരക്ഷിക്കുന്നതിനും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നാഷണല്‍ ഗാര്‍ഡാണ് ജനാദ്രിയ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പിനായി സൗദ് റൂമി അധ്യക്ഷനായ സാംസ്‌കാരിക കമ്മിറ്റിയെ നാഷണല്‍ ഗാര്‍ഡ് മന്ത്രി മിത്അബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍ പ്രഖ്യാപിച്ചു.
ഡോ. അഹമ്മദ് അല്‍ഹുസൈന്‍, ഡോ. അബ്ദുല്‍ മുഹ്‌സിന്‍ അല്‍മുഅമ്മര്‍, ഡോ. അഹമ്മദ് അല്‍ശഈല്‍, ഹമദ് അല്‍സ്വബിയ്യ്, ജാബിര്‍ അല്‍ഖറനീ, സഅദ് അല്‍ഹാഫി, ഡോ. ഗന്നാം അല്‍മുറയ്ഖി, ഫാലിഹ് അല്‍അന്‍സി, ഫഹദ് അല്‍മഗാമിസ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
ഡോ. അബ്ദുല്ല അല്‍മുനീഫ്, മുഹമ്മദ് അല്‍ബുലൈഹിദ്, തലാല്‍ അല്‍മുര്‍ശിദി എന്നിവരുടെ നേതൃത്വത്തില്‍ പബ്ലിക് റിലേഷന്‍സ്, ഒട്ടകയോട്ട മത്സരം, ഹെറിറ്റേജ് തുടങ്ങിയ കമ്മിറ്റികളെയും നാഷണല്‍ ഗാര്‍ഡ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."