ജില്ലയില്‍ തെരുവ് നായ വന്ധ്യംകരണം ശക്തമാക്കുന്നു
മലപ്പുറം: ജില്ലയില്‍ തെരുവ് നായ വന്ധ്യംകരണം ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ തല മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനം.
ഒരു വര്‍ഷത്തിനകം ശാസ്ത്രീയമായ വന്ധ്യംകരണം ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭകളിലും വ്യാപിപ്പിക്കും. ഇതിനോടനുബന്ധിച്ച് ജില്ലയിലുടനീളം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ജില്ലയില്‍ കൂടുതല്‍ എ.ബി.സി സെന്ററുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
കാലവര്‍ഷക്കെടുതി സമയത്ത് വളര്‍ത്തുമൃഗങ്ങളുടെയടക്കം രക്ഷാപ്രവര്‍ത്തനത്തിന് നേതൃപരമായ പങ്കുവഹിച്ച എ.ബി.സി ടീമിനെ യോഗം അഭിനന്ദിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ പഞ്ചായത്ത്് സ്ഥിരസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, സെക്രട്ടറി പ്രീതി മേനോന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ പ്രദീപ് കുമാര്‍, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ. അയ്യൂബ്, ജോയിന്റ് ഡയറക്ടര്‍ ഡോ. മധു, ഡോ. ഉഷ, യു.കെ കൃഷ്ണന്‍, ഹ്യൂമേയിന്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി കോഡിനേറ്റര്‍ സാലി വര്‍ഗീസ്, ഡോ. ശിവാനന്ദ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."