തന്നെയും പെണ്മക്കളെയും വിറ്റതായി ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിയായ യുവാവ് ഭാര്യയെയും രണ്ടുപെണ്‍മക്കളെയും വിറ്റതായി പരാതി. ഫസലുര്‍റഹ്മാന്‍ എന്നയാള്‍ക്കെതിരെ ഇശ്റത്ത് എന്ന സ്ത്രീയാണ് പരാതി നല്‍കിയിരിക്കുന്നത്. നൂറി നഗറിലെ ചന്ദ്രയാന്‍ഗുട്ട പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. രണ്ടുവര്‍ഷം മുന്‍പാണ് ഇശ്റത്ത് പര്‍വീനിനെ ഫസലുര്‍റഹ്മാന്‍ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടുപെണ്‍കുട്ടികളും ജനിച്ചു. ആണ്‍കുട്ടി ജനിക്കാത്തതിനാല്‍ ഭര്‍തൃവീട്ടുക്കാര്‍ ഇശ്റത്തിനെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് അജ്ഞാതനായ ആള്‍ക്ക് തന്നെയും മക്കളെയും വിറ്റതെന്നാണ് യുവതിയുടെ പരാതി. പതിവു പോലെ ജോലിക്ക് പോയ ഫസലുര്‍റഹ്മാന്‍ പിന്നീട് വീട്ടിലേക്കു വന്നില്ല. ഇതിനിടെ സര്‍ഫസ് ഖാന്, അംജദ് ഖാന് എന്നിവര്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയും സ്ത്രീയെയും മക്കളെയും തട്ടിക്കൊണ്ടുപോവാനും ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടതോടെ ശ്രമം വിജയിച്ചില്ല. ഇതോടെയാണ് യുവതി പരാതി നല്‍കിയത്. ഫസലുര്‍ഹ്മാന്‍ മൂന്നുലക്ഷം രൂപയ്ക്ക് ഭാര്യയെയും മക്കളെയും വിറ്റു എന്നാണ് പ്രതികള്‍ പറയുന്നത്. സംഭവത്തില്‍ പൊലിസ് ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."