ഹത്രാസ് പ്രതികളെ പാര്‍പ്പിച്ച ജയില്‍ സന്ദര്‍ശിച്ച് ബി.ജെ.പി എം.പി
ലഖ്‌നൗ: ഹത്രാസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ പാര്‍പ്പിച്ച ജയില്‍ സന്ദര്‍ശിച്ച് ബി.ജെ.പി എം.പി. എം.പി രാജ്‌വീര്‍ സിങ് ദില്‍വര്‍ ആണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്.
എന്നാല്‍ അലിഗര്‍ പൊലിസ് സീനിയര്‍ സൂപ്രണ്ടിനെ കാണാനെത്തിയ താന്‍ ജയിലറുടെ ക്ഷണപ്രകാരം ചായകുടിക്കാന്‍ കയറിയതാണെന്നും പ്രതികളെ കാണാന്‍ പോയതല്ലെന്നുമാണ് എം.പിയുടെ വിശദീകരണം.
അതേസമയം, സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമായി തുടരുകയാണ്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ഡല്‍ഹി ജന്തര്‍മന്ദറില്‍ ഇടതു സംഘടകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു. എ.എ.പി നേതാക്കള്‍ അടക്കമുള്ളവര്‍ പെണ്‍കുട്ടിയുടെ വീട് സ്ന്ദര്‍ശിച്ചു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ എന്നിവരടങ്ങുന്ന സംഘം നാളെ ഹത്രാസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."