HOME
DETAILS
MAL
കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനം: ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞു
backup
May 20 2019 | 12:05 PM
കൊച്ചി: കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികളായ ഏഴ് പേരെയും ആക്രമണത്തിനിരയായ അജയഘോഷ് തിരിച്ചറിഞ്ഞു.
എറണാകുളം സബ്ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളായ ജയേഷ്, രാജേഷ്, ജിതിന്, അന്‍വറുദ്ദീന്‍, ഗിരിലാല്‍,വിഷ്ണുരാജ്, കുമാര്‍ എന്നിവരെ അജയഘോഷ് തിരിച്ചറിഞ്ഞത്.
സംഭവത്തില്‍ പ്രതികളായ ഏഴ് പേരെ കസ്റ്റഡിയിലെടുത്ത് എറണാകുളം സബ്ജയിലിലേക്കായിരുന്നു മാറ്റിയത്.
കഴിഞ്ഞ മാസം 21ന് പുലര്‍ച്ചെയാണ് സുരേഷ് കല്ലട ബസിലെ മൂന്ന് യാത്രക്കാരെ ജീവനക്കാര്‍ വൈറ്റിലയില്‍ മര്‍ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."