HOME
DETAILS
MAL
ജീവനക്കാര്‍ക്ക് കൊവിഡ്: വൈറോളജി ലാബില്‍ നിയന്ത്രണം
backup
October 05 2020 | 23:10 PM
ആലപ്പുഴ: മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയന്ത്രണം. ഒരു ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി . മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചിരുന്നത്. ജീവനക്കാരുടെ എണ്ണവും ഷിഫ്റ്റും പുനഃക്രമീകരിച്ചതോടെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി.
മറ്റു ജില്ലകളില്‍ നിന്ന് അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കേണ്ടണ്ട സാംപിളുകള്‍ മാത്രം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചാല്‍ മതി എന്നാണ് നിര്‍ദേശം. ആന്റിജന്‍ പരിശോധനകള്‍ കൂടുതലായി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനം നിയന്ത്രിച്ചത് സംസ്ഥാനത്തെ കൊവിഡ് പരിശോധനകളെയും ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."