ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടില്‍നിന്നു സര്‍ക്കാര്‍ പിന്മാറണം: കെ.പി.എ മജീദ്
മലപ്പുറം: ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. കോഡൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുന്നവരെ മരിച്ചവരായും നിര്‍ധനരെ കാറുടമകളാക്കിയും സര്‍ക്കാര്‍ അപമാനിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 42 ലക്ഷം പേര്‍ക്ക് വിവിധ ക്ഷേമ പെന്ഷന് നല്കിക്കൊണ്ടിരുന്നു. ഈ സര്‍ക്കാര്‍ അധികാരം ഏറ്റയുടനെ പുതിയ അപേക്ഷകള്‍ സ്വീകരിച്ചെന്നല്ലാതെ കൃത്യമായി നടപ്പിലാക്കാനോ വിതരണം ചെയ്യാനോ സാധിച്ചില്ല, അദ്ദേഹം പറഞ്ഞു. പെന്ഷന് ലിസ്റ്റിലെ വെട്ടിനിരത്തലിനെതിരേ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും മുസ്ലിംലീഗ് പ്രതിഷേധ കൂട്ടായ്മ നടത്തി. നൂറുകണക്കിനു പേരാണ് ഒരോകേന്ദ്രങ്ങളിലും പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."