HOME
DETAILS
MAL
ജിഷ്ണു കേസ്: പരസ്യത്തിന് 18 ലക്ഷം രൂപ ചെലവായെന്ന് മുഖ്യമന്ത്രി
backup
May 08 2017 | 10:05 AM
തിരുവനന്തപുരം: വിഷ്ണു വിഷയത്തില്‍ പത്രപരസ്യം നല്‍കിയതിന് 18 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍. ബില്ലുകള്‍ ലഭിക്കാത്തതിനാല്‍ പണം നല്‍കിയിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പതിനാറു കോടി പതിനൊന്ന് ലക്ഷത്തി എണ്ണായിരത്തി എണ്ണൂറ്റി ഇരുപത് രൂപ വിവിധ മാധ്യമങ്ങള്‍ക്ക് പരസ്യയിനത്തില്‍ നല്‍കിയതായും മുഖ്യമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. കീഴ്വഴക്കം പാലിച്ചു മാത്രമാണിത് ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
ജിഷ്ണുക്കേസില്‍ ഡിജിപി ഓഫീസിനു മുന്നില്‍ നടന്ന പൊലീസ് നടപടിയെ ന്യായീകരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."