HOME
DETAILS

ആത്മഹത്യകളുടെ  കൊവിഡ് വാര്‍ഡുകള്‍

  
backup
October 05 2020 | 23:10 PM

investigative-story-6-10-2020
 
 
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ ആത്മഹത്യകള്‍ നാലായി. 
കൊല്ലം സ്വദേശി നിസാമുദ്ദീന്‍, നെടുമങ്ങാട് സ്വദേശി മുരുകേശന്‍, ആനാട് സ്വദേശി ഉണ്ണി എന്നിവരായിരുന്നു നേരത്തെ തൂങ്ങിമരിച്ചത്. ഏറ്റവും ഒടുവില്‍ വെമ്പായം സ്വദേശിനി ഖദീജ കൂടി ഈ പട്ടികയിലേക്ക്. തൃശൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നും കേട്ടു വേറെയും ആത്മഹത്യകള്‍. 
മാനസികസംഘര്‍ഷമാണ് തൂങ്ങിമരണങ്ങള്‍ക്ക് കാരണമെന്ന് റിപ്പോര്‍ട്ട് എഴുതി വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ ആരോഗ്യവകുപ്പിനായി. അതിലവര്‍ക്ക് ആശ്വസിക്കാം. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ തികഞ്ഞ അനാസ്ഥയാണ് നാലു ജീവന്‍ പൊലിയാന്‍ കാരണമായതെന്ന് പകല്‍ പോലെ വ്യക്തമാണ്. 
ആനാട് സ്വദേശി ഉണ്ണി കൊവിഡ് നെഗറ്റീവാണെന്ന് അറിഞ്ഞതോടെയാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോയത്. എന്നാല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നോ കൃത്യമായ മാനദണ്ഡങ്ങളോടെയേ പറഞ്ഞയ്ക്കൂ എന്നോ ഇയാളെ അറിയിച്ചിരുന്നില്ല. കൊവിഡ് വാര്‍ഡില്‍ നിന്ന് ചാടിപ്പോന്നതാണെന്ന പ്രചാരണമാണ് പിന്നെ കൊടുമ്പിരിക്കൊണ്ടത്. ഇതോടെ ഇയാളെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. 
ഭീകരജീവിയോടെന്നപോലെ പെരുമാറി. മാനസികമായി തളര്‍ന്ന ഉണ്ണിയെ കൊലപ്പുള്ളിയെപോലെ ഇതേ വാര്‍ഡിലെത്തിച്ചു. അന്ന് വൈകിട്ടാണ് അയാള്‍ ജീവിതത്തിന്റെ പടികളിറങ്ങിയത്.
നെടുമങ്ങാട് സ്വദേശി മുരുകേശന്റെ മരണം മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ അസ്വസ്ഥതകൊണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കൊല്ലം സ്വദേശി നിസാമുദ്ദീന്റെ മരണകാരണം ദുരൂഹമാണെന്ന് ബന്ധുക്കള്‍ ഇപ്പോഴും ആരോപിക്കുന്നു. 
ഒക്ടോബര്‍ ഒന്നിന് ആത്മഹത്യ ചെയ്ത വമ്പായം തേക്കട സ്വദേശിനി ഖദീജ(72)യുടെ ആത്മഹത്യാ കാരണം വ്യക്തമല്ല. രാത്രി ഏഴരയോടെ ഡ്യൂട്ടി നഴ്‌സ് ഭക്ഷണം നല്‍കിയ ശേഷം കഴിച്ചു തീര്‍ന്നോയെന്ന് നോക്കിയപ്പോഴാണ് ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. മനോരോഗ വിദഗ്ധര്‍ നേരത്തേ വയോധിയകയെ പരിശോധിച്ച് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നതായാണ് ആശുപത്രി സൂപ്രണ്ട് തന്നെ പറയുന്നത്. 
ഈ നാല് ആത്മഹത്യകളും കൃത്യമായ പരിചരണവും ശ്രദ്ധയുമുണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നുവെന്ന് കൂട്ടിരിപ്പുകാര്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥ കാരണമാണ് ഈ ആത്മഹത്യകള്‍ സംഭവിച്ചതെന്നും ആരോപണമുണ്ട്. 
 
(തുടരും)
 
ഈ ജീവനുകളെടുത്തതില്‍ അനാസ്ഥ തന്നെ ഒന്നാം പ്രതി
 
കൊവിഡ് പ്രതിരോധത്തിന്റെ കേരളാ മോഡലെന്ന് അഭിമാനം കൊള്ളുമ്പോഴും അതിന്റെയെല്ലാം ശോഭ കെടുത്തുന്ന സംഭവങ്ങളാണ് ഓരോ ദിവസവും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു കേള്‍ക്കുന്നത്.
 ആത്മഹത്യ, ചികിത്സാ നിഷേധം, പുഴു, എലികടിക്കല്‍,  മൃതദേഹത്തോട് അനാദരവ്; അനാസ്ഥയുടെ നേര്‍ ചിത്രമായി മാറിയിരിക്കുന്നു ഈ ആതുരാലയം. പൂര്‍ണമായും കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആരോഗ്യവകുപ്പിന് തലവേദനയാവുകയാണ് വീഴ്ചകളുടെ നേര്‍ സാക്ഷ്യങ്ങള്‍.
മള്‍ട്ടി സ്‌പെഷാലിറ്റി സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടങ്ങളും സജ്ജീകരണങ്ങളുമൊരുക്കുമ്പോഴും മനുഷ്യത്വത്തോടെ രോഗികളോട് പെരുമാറാന്‍ ഇവിടെ ജീവനക്കാര്‍ പലപ്പോഴും മറന്നുപോകുന്നു. ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും ആരോഗ്യമന്ത്രി വടിയെടുക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് തേടുന്നു. എല്ലാം മുറപോലെ നടക്കാറുണ്ട്. പക്ഷേ തുടര്‍ നടപടികള്‍ മാത്രമില്ല. പ്രശ്‌നപരിഹാരങ്ങളുമില്ല. 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  6 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  6 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  6 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  6 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  6 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  6 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  6 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  6 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  6 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  6 days ago