ഒളവറ ഉടുമ്പുന്തല വെള്ളാപ്പ് തീരദേശ റോഡ് പ്രവൃത്തിക്കു കരാര്‍ ഏറ്റെടുത്തു
തൃക്കരിപ്പൂര്‍: ഒളവറ ഉടുമ്പുന്തല വെള്ളാപ്പ് തീരദേശ റോഡ് പ്രവൃത്തിക്ക് കരാര്‍ ഏറ്റെടുത്തു. പ്രഭാകരന് കമ്മിഷന്റെ നിര്‍ദേശപ്രകാരം റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്നും റോഡിലെ കണ്ണങ്കൈ കൊവ്വപ്പുഴ പാലം പുതുക്കി പണിയുന്നതിന്നുമായി അഞ്ചര കോടി രൂപയാണ് അനുവദിച്ചിരുന്നത്.നിലവിലുള്ള റോഡിന്റെ ഉപരിതലം പുതുക്കി വീതി കൂട്ടുന്നതിന്നാവശ്യമായ ഭൂമി നാട്ടുകാരും നിലവിലുള്ള പഞ്ചായത്ത് റോഡ് പഞ്ചായത്തും വിട്ടുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റോഡും പാലവും ഏറ്റെടുക്കുന്നതിന്നുള്ള പദ്ധതി അംഗീകരിച്ച് ഉത്തരവായത്. തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ കീഴിലുള്ള ഏറ്റവും പഴക്കം ചെന്ന റോഡാണിത്. 6.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും ആവശ്യമായ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓവുചാലുകളും നിര്‍മിക്കും. കണ്ണങ്കൈ കൊവ്വപ്പുഴ പാലം പൊളിച്ച് രണ്ടുവരി പാതകളോടെ പുതുക്കി നിര്‍മിക്കുന്നതിനുമാണ് എസ്റ്റിമേറ്റ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ടെണ്ടര്‍ നടപടി വൈകിയതായിരുന്നു. ബസ് സര്‍വിസ് ഉള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങള്‍ ഇതുവഴി പയ്യന്നൂര്‍, പടന്ന, ചെറുവത്തൂര്‍ എന്നിവിടങ്ങളിലേക്കു കടന്നു പോകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."