ജീവിതപങ്കാളി പെണ്‍ സുഹൃത്തെന്ന്, പൊല്ലാപ്പിലായി ഇന്ത്യന്‍ അത്‌ലറ്റ് ദ്യൂതിചന്ദ്
പട്‌ന: പെണ്‍ സുഹൃത്താണ് തന്റെ ജീവിത പങ്കാളിയെന്ന് വെളിപ്പെടുത്തിയ ദ്യൂതി ചന്ദിനെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപണം. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ അത്‌ലറ്റായ ദ്യൂതിചന്ദ് 19 കാരിയായ പെണ്‍ സുഹൃത്തുമായി സൗഹൃദത്തിലാണെങ്കിലും അവരെയാണ് ഞാന്‍ ഇണയാക്കാന്‍ ആഗ്രഹിക്കുന്നതെന്നു തുറന്നടിച്ചിരുന്നു. ഇതിനെതിരേയാണ് ദ്യൂതിയുടെ വീട്ടുകാര്‍ താരത്തെ ഭീഷണിപ്പെടുത്തുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദ്യുതി പ്രണയ കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം തെറ്റല്ലെന്ന സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ദ്യുതി പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ഇതിന് പിന്നാലെ നിരവധി ആളുകള്‍ താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി.
എന്നാല്‍ മൂത്ത സഹോദരി ഭീഷണിപ്പെടുത്തി. വീട്ടില്‍ നിന്നും പുറത്താക്കുമെന്നും ജയിലിടയ്ക്കുമെന്നും അവര്‍ പറഞ്ഞു. ഭാര്യയെ ഇഷ്ടമല്ലെന്ന് പറഞ്ഞതിന് സഹോദരനെ വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എനിക്കും അതു തന്നെ സംഭവിക്കുമെന്നാണ് ഭീഷണി. എന്നാല്‍ ഞാന്‍ മൗലിക അവകാശത്തില്‍ വിശ്വസിക്കുന്നതിനാല്‍ തുറന്നുപറയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദ്യുതി പറഞ്ഞു. എന്റെ പങ്കാളി സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമത്തിലെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്റെ ഇഷ്ടങ്ങള്‍ സംരക്ഷിച്ച് ജീവിക്കാന്‍ എനിക്ക് അവകാശമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് തുറന്നുപറഞ്ഞത്.
എല്ലാവര്‍ക്കും അവര്‍ തീരുമാനിക്കുന്നവര്‍ക്കൊപ്പം ജീവിക്കാനുളള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. സ്വവര്‍ഗപ്രണയമുളളവരുടെ അവകാശങ്ങളെ ഞാനെന്നും പിന്തുണച്ചിട്ടുണ്ട്. അത് ഓരോരുത്തരുടേയും ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ ലോക ചാംപ്യന്‍ഷിപ്പും ഒളിമ്പിക് മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതിന് ശേഷം വിവാഹം കഴിക്കുമെന്നുമാണ് ദ്യുതി പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."