വടക്കന്‍ കേരളത്തെ ഇടതിന് തീറെഴുതി കൈരളിയുടെ സര്‍വേ ഫലം
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇടതു തരംഗമെന്ന് പ്രവചിച്ച് കൈരളി ടിവിയുടെ സര്‍വേ ഫലം.
സര്‍വേകളെല്ലാം അവനവന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും രാഷ്ട്രീയമുതലെടുപ്പിനും വേണ്ടി മാത്രമുണ്ടാക്കുന്നതാണെതിന്റെ അടുത്ത ഉദാഹരണമാകുകയാണീ സര്‍വേ ഫലം. വിശ്വാസ്യതയും തകര്‍ക്കപ്പെടുന്നു.
20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളില്‍ 12000 പേര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്ന് ഏജന്‍സി അവകാശപ്പെടുന്നു.
കൈരളി ടിവിക്ക് സര്‍വേയില്‍ ഉത്തരവാദിത്തമില്ലെന്നും പൂര്‍ണ ഉത്തരവാദിത്തം സര്‍വേ ഏജന്‍സിയായ സിഇഎസിനായിരിക്കുമെന്നും മുന്‍കൂര്‍ ജാമ്യമെടുക്കാനും ചാനല്‍ വ്യഗ്രതകാണിക്കുന്നുമുണ്ട്.
സര്‍വേയില്‍ വടക്കന്‍ കേരളത്തിലെ സീറ്റുകളെല്ലാം ഇടതുപക്ഷത്തിന് വിട്ടു നല്‍കിയാണ് പ്രവചനം.
ആകെയുള്ള ഏട്ട് സീറ്റുകളില്‍ അഞ്ച് സീറ്റുകളിലും ഇടതുപക്ഷം വിജയിക്കുമെന്ന് അവകാശപ്പെടുന്ന സര്‍വ്വേയില്‍ വടകരയും കാസര്‍കോടും കോഴിക്കോടും കണ്ണൂരും എല്ലാം ഇടതു വിജയിക്കുമെന്നും അവകാശപ്പെടുന്നു.
കാസര്‍കോട് മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ കെ.പി സതീഷ് ചന്ദ്രന്‍ തോല്‍പിക്കുമെത്രെ. കേരളത്തിലെ മറ്റ് രണ്ട് സര്‍വേകളെയും തള്ളിയാണ് കൈരളി ടിവിയുടെ സര്‍വേ ഫലം. 41.7 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടുമ്പോള്‍ 40.1 ശതമാനം വോട്ടുകള്‍ യുഡിഎഫ് സ്വന്തമാക്കും. അതേസമയം ബിജെപി 16.4 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."