HOME
DETAILS
MAL
ഹത്രാസ്: മുസ്‌ലിം ലീഗ് ദേശീയ പ്രക്ഷോഭദിനം ആചരിക്കും
backup
October 05 2020 | 23:10 PM
മലപ്പുറം: ഹത്രാസില്‍ ദലിത് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രിം കോടതി മേല്‍നോട്ടത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി പ്രക്ഷോഭദിനം ആചരിക്കും. ഈമാസം 10, 11, 12 തിയതികളില്‍ വിവിധ സംസ്ഥാനങ്ങളിലായി 100 കേന്ദ്രങ്ങളിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിപാടി സംഘടിപ്പിക്കുകയെന്ന് മുസ്‌ലിം ലീഗ് ദേശീയ ഭാരവാഹികള്‍ അറിയിച്ചു.
ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുടെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ മതേതര ശക്തികളുടെ നേതൃത്വത്തില്‍ രാജ്യം ദര്‍ശിക്കുന്ന ശക്തമായ സമരപോരാട്ടങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭകരമായ സൂചനകള്‍ നല്‍കുന്നതായി മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ലോകം മുഴുവന്‍ ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം എന്നാഗ്രഹിക്കുമ്പോള്‍ പ്രതികളെ സംരക്ഷിക്കാന്‍ പരസ്യമായ നീക്കമാണ് യു.പിയിലെ യോഗി സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യത്ത് ശക്തിപ്പെടുന്ന കര്‍ഷക പോരാട്ടങ്ങളെ മുസ്‌ലിം ലീഗ് ശക്തമായി പിന്തുണക്കും. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ പരാജയം ഉറപ്പാക്കുക എന്നതാണ് മതേതര കക്ഷികളുടെ പ്രഥമ ലക്ഷ്യം. ഫാസിസ്റ്റ്‌വിരുദ്ധ വോട്ടുകള്‍ വിഭജിക്കുന്നത് തടയുന്നതിനാവശ്യമായ സമീപനം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്വീകരിക്കും.
യോഗത്തില്‍ ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.പി അബ്ദുസ്സമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, നവാസ് കനി എം.പി, സിറാജ് സുലൈമാന്‍ സേട്ട്, ഖുര്‍റം അനീസ് ഉമര്‍, നഈം അക്തര്‍, മുഹമ്മദ് അത്വീബ്, കെ.പി.എ മജീദ്, സാബിര്‍ ഗഫാര്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, വി.കെ ഫൈസല്‍ ബാബു, സി.കെ സുബൈര്‍, ടി.പി അഷ്‌റഫലി, നൂര്‍ബിന റഷീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."