തോക്കിന്മുനയില് നിര്‍ത്തിയാണ് കല്യാണം കഴിച്ചത്; പാകിസ്താനിക്കെതിരെ ഇന്ത്യന്‍ യുവതി
ഇസ്ലാമാബാദ്: തന്നെ തോക്കിന് മുനയില്‍ നിര്‍ത്തിയാണ് പാകിസ്താനി കല്യാണം കഴിച്ചെന്ന ആരോപണവുമായി ഇന്ത്യന്‍ യുവതി. താമസിക്കാന്‍ സ്ഥലം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തിയ ഉസ്മ എന്ന യുവതിയാണ് ഞെട്ടിക്കുന്ന പരാതി നല്‍കിയത്.
മലേഷ്യയില്‍ നിന്ന് പരിചയപ്പെട്ട പാകിസ്താന്‍കാരനായ അലിയെന്നയാളാണ് ഉസ്മയെ തോക്കിന്മുനയില് നിര്‍ത്തി കല്യാണ രേഖയില്‍ ഒപ്പിടുവിച്ചത്. കല്യാണത്തിനു ശേഷം നിരന്തരം മാനസിക, ശാരീരിക പീഡനം ഏല്‍ക്കേണ്ടി വന്നുവെന്നും അവര്‍ പരാതിപ്പെട്ടു.
പൂര്‍ണ സുരക്ഷിതത്തോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതു വരെ എംബസിയില്‍ താമസം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഇപ്പോള്‍ ഹൈക്കമ്മിഷണറെ സമീപിച്ചിരിക്കുന്നത്.
അവരുടെ ഇന്ത്യയിലേക്കുള്ള മടക്ക യാത്രയ്ക്കായി വേണ്ട നടപടികള്‍ ഹൈക്കമ്മിഷന് എടുത്തിട്ടുണ്ട്. മെയ് മൂന്നിനാണ് രേഖകള്‍ പ്രകാരം ഇരുവരും വിവാഹിതരായത്. അതിന്റെ രണ്ടു ദിവസം കഴിഞ്ഞ് വാഗ അതിര്‍ത്തി വഴി ഉസ്മ പാകിസ്താനിലെത്തുകയായിരുന്നു.
എന്നാല്‍ ഇന്ത്യയിലേക്ക് വരാനുള്ള ഉസ്മയുടെ സഹോദരന്റെ ക്ഷണം സ്വീകരിച്ച് വിസയ്ക്കായി അപേക്ഷിക്കാന്‍ ഹൈക്കമ്മിഷനിലെത്തിയപ്പോള് ഉസ്മയെ തടവിലാക്കുകയായിരുന്നുവെന്ന് അലി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."